ഫഹദ് ഫാസിലിന്‍റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്

കൊച്ചി: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടൻ ഫഹദ് ഫാസിലിന്‍റെ മൊഴിയെടുത്തു. ഫഹദ് ഫാസിൽ ഉൾപ്പെട്ട നിർമാണ കമ്പനിയിൽ പരിശോധന നടത്തിയതുമായി ബന്ധപ്പെട്ടാണ് മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കൊച്ചിയിലെ ഫ്ലാറ്റിലെത്തി നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്തിരുന്നു.

രണ്ടു മാസം മുമ്പ് പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടന്നിരുന്നു. ഈ പരിശോധനയുടെ ഭാഗമായാണ് മോഹന്‍ലാലിന്‍റെ മൊഴിയും ശേഖരിച്ചത്.

സിനിമ നിര്‍മാണത്തിന് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താനാണ് പരിശോധന. 

Tags:    
News Summary - Income Tax Department with the statement of Fahadh Faasil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.