രണ്ടരപതിറ്റാണ്ടുകൾക്ക് ശേഷം ഉലകനായകൻ കമൽഹാസനും ഹിറ്റ് മേക്കർ ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് ഇന്ത്യൻ-2. 1996-ൽ പുറത്തുവന്ന ഇന്ത്യൻ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഇന്ത്യൻ-2 ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരനാണ് നിർമിക്കുന്നത്. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യൻ - 2ന്റെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ എത്തിയിരിക്കുകയാണ്.
'ഇന്ത്യൻ 2'ന്റെ ഇൻട്രൊ ഗ്ലിംസ് മോളിവുഡ് സൂപ്പർ സ്റ്റാർ മോഹൻലാലാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾക്ക് അനുയോജ്യമായ ആമുഖം അനാവരണം ചെയ്തുകൊണ്ടുള്ള ഗ്ലിംസ് സമൂഹ മാധ്യമങ്ങൾ ഇളക്കി മറച്ചിരിക്കുകയാണ്.
പ്രശസ്ത തെന്നിന്ത്യൻ താരങ്ങളായ സിദ്ധാർഥ്,കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ്.ജെ. സൂര്യ, ബോബി സിംഹ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം രത്നവേലു നിർവഹിക്കും. എ.ശ്രീകർ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.