ഇന്ത്യൻ സ്ത്രീകളാണ് ഏറ്റവും മികച്ചവർ; ദീപിക പദുകോണിനെ പ്രശംസിച്ച് കങ്കണ

 സ്കർ വേദിയിൽ അവതാരകയായി എത്തിയ നടി ദീപിക പദുകോണിനെ പ്രശംസിച്ച് കങ്കണ. രാജ്യത്തിന്റെ പ്രതിച്ഛായയും യശസും ഉയർത്തി പിടിച്ച് അവിടെ നിന്ന് സംസാരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്ത്യൻ സ്ത്രീകളാണ് ഏറ്റവും മികച്ചവരെന്നതിന് തെളിവാണ് ദീപികയെന്ന്  കങ്കണ ട്വീറ്റ് ചെയ്തു.

'ദീപിക പദുകോൺ എത്ര മനോഹരിയാണ്. രാജ്യത്തിന്റെ പ്രതിച്ഛായായും  യശസും  ഉയർത്തി പിടിച്ച്  അവിടെ നിന്ന്   ആത്മവിശ്വാസത്തോടേയും മനോഹരമായും സംസാരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ത്യൻ സ്ത്രീകൾ ഏറ്റവും  മികച്ചവരാണെന്നുള്ളതിന്റെ സാക്ഷ്യമായി ദീപിക പദുകോൺ തല ഉയർത്തി നിൽക്കുന്നു'- ഓസ്കർ വേദിയിൽ നിന്നുള്ള വിഡിയോ പങ്കുവെച്ച് കൊണ്ട് കങ്കണ ട്വീറ്റ് ചെയ്തു.

 ട്വീറ്റിന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. കങ്കണയെ കൂടാതെ ആലിയ ഭട്ട്, സാമന്ത തുടങ്ങിയവരും ദീപികയെ പ്രശംസിച്ച് എത്തിയിട്ടുണ്ട്. കറുത്ത ഗൗൺ ധരിച്ച് പഴയ ഹോളിവുഡ് സ്റ്റൈലിലാണ് ദീപിക ഓസ്കർ വേദിയിൽ എത്തിയത്.

Tags:    
News Summary - 'Indian women are the best' Kangana Ranaut praises Deepika Padukone's Oscars appearance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.