ഷൂട്ടിങ് തിരക്ക് കൊണ്ടാണ് ഫോണെടുക്കാതിരുന്നത്.. ക്ഷമ പറഞ്ഞ് ഇന്ദ്രൻസ്

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ഹോം' എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഹോമിലെ ഇന്ദ്രൻസിന്‍റെ കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റിനെ പ്രേക്ഷക ലോകം നെഞ്ചേറ്റിക്കഴിഞ്ഞു. ഇതിന് ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെ എല്ലാവരേയും നന്ദി അറിയിക്കുകയാണ് ഇന്ദ്രൻസ്. ഒപ്പം ഷൂട്ടിങ് തിരക്ക് കാരണം ഫോണെടുക്കാൻ കഴിയാത്തതിന് ക്ഷമ ചോദിക്കുന്നുമുണ്ട് താരം.

Full View


'സിനിമ കണ്ട് ഒരുപാട് പേര്‍ വിളിച്ചുവെന്ന് അറിയാം. സിനിമയിലെ ഗുരുതുല്യരായവര്‍ മുതല്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഷൂട്ടിങ്ങ് തിരക്ക് കാരണം ഫോണെടുക്കാന്‍ സാധിച്ചില്ല. അതിന് ക്ഷമ ചോദിക്കുന്നു. തിരക്ക് കഴിഞ്ഞാല്‍ ഉടന്‍ തന്നെ എല്ലാവരെയും തിരിച്ച് വിളിക്കാന്‍ ശ്രമിക്കും.' ഇന്ദ്രൻസ് ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

ഇന്ദ്രൻസിന്‍റെ വാക്കുകൾ

ഹോം എന്ന സിനിമ കാണുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഒലിവര്‍ ട്വിസ്റ്റ് എന്ന എന്റെ കഥപാത്രം നിങ്ങളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഒരുപാട് പേരെന്നെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് അറിയാം. സിനിമയിലെ ഗുരുതുല്യരായവര്‍ മുതല്‍ സമൂഹത്തിലെ വിവധ മേഖലകളിലുള്ളവരും അക്കൂട്ടത്തിലുണ്ട്. ഷൂട്ടിങ്ങിന്റെ തിരക്ക് കാരണം എനിക്ക് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. തിരക്ക് കുറയുന്ന മുറക്ക് ഞാന്‍ എല്ലാവരെയും തിരിച്ച് വിളിക്കാന്‍ ശ്രമിക്കും. കൊവിഡ് കാലമായതിനാല്‍ എല്ലാവരും സുരക്ഷിതരായി വീട്ടിലിരുന്ന് കുടുംബസമേതം സിനിമ കണ്ടു എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷം. എത്രയും പെട്ടന്ന് നമുക്ക് കുടുംബ സമേതം തിയറ്ററില്‍ പോയി സിനിമ കാണാന്‍ കഴിയുന്ന കാലം വരട്ടെ. അത് വരെ നമുക്ക് സുരക്ഷിതരായി വീടുകളില്‍ ഇരിക്കാം. ഹോം എന്ന കുഞ്ഞ് സിനിമയെ വലിയ സിനിമയാക്കിയ നിങ്ങള്‍ എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുന്നു.

Full View

Tags:    
News Summary - Indrans apologized for not picking up the phone due to the shooting rush

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.