ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി മേനോക്കില്‍സ് ഫിലിംസിന്റെ ബാനറില്‍ അനില്‍ ടി.വി. നിര്‍മ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന 'കുണ്ഡലപുരാണം'എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നീലേശ്വരം, കാസര്‍കോട് പരിസരങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
'മോപ്പാള' എന്ന ചിത്രത്തിന് ശേഷം സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് സുധീഷ് കുമാറാണ്. ഇന്ദ്രന്‍സിനെ കൂടാതെ രമ്യ സുരേഷ്, ദിനേശ് പ്രഭാകര്‍, ഉണ്ണിരാജ, ബാബു അന്നൂര്‍, തുടങ്ങിയ വര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഏപ്രില്‍ മാസത്തില്‍ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡലപുരാണം എന്ന ചിത്രത്തിലൂടെ പറയുന്നത്.
ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശരണ്‍ ശശിധരന്‍. എഡിറ്റര്‍: ശ്യാം അമ്പാടി, സംഗീതം: ബ്ലസ്സന്‍ തോമസ്, ഗാനരചന വൈശാഖ് സുഗുണന്‍, സന്തോഷ് പുതുക്കുന്ന് ചീഫ് അസോസ്സിയേറ്റ്: രജില്‍ കെയ്‌സി, വസ്ത്രാലങ്കാരം: സുകേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരവിന്ദന്‍ കണ്ണൂര്‍, സൗണ്ട് ഡിസൈന്‍സ്: രഞ്ജുരാജ് മാത്യു, കല: സീ മോന്‍ വയനാട്, സംഘട്ടനം: ബ്രൂസ് ലീ രാജേഷ്, ചമയം: രജീഷ് പൊതാവൂര്‍, ചീഫ് അസോസ്സിയേറ്റ് ക്യാമറാമാന്‍: സുജില്‍ സായ്, പി.ആര്‍.ഒ: കാസബ്‌ളാങ്കാ ഫിലിം ഫാക്ടറി, മഞ്ജുഗോപിനാഥ് ഓണ്‍ലൈന്‍ പാര്‍ട്ണര്‍: സിനിമാപ്രാന്തന്‍, പരസ്യകല: കുതിരവട്ടം ഡിസൈന്‍സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.