മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വെബ് സീരിസായ ഇന്‍സ്റ്റഗ്രാമം 22 ന് റിലീസ് ചെയ്യുന്നു. അണ്ടിപ്പാറ എന്ന ഗ്രാമം, അവിടയുളള കുറെ നിഷ്‌കളങ്കരായ മനുഷ്യരും അവരുടെ ജീവിതവും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാമം എന്ന വെബ് സീരീസിലൂടെ. ബി.ടെക് സിനിമയിലൂടെ ശ്രദ്ധേയനായ മൃദുല്‍ നായരാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഇന്‍സ്റ്റഗ്രാമം ഒടിടി പ്ലാറ്റ്ഫോമായ നീ സ്ട്രീം വഴി ഫെബ്രുവരി 22 ന് റിലീസ് ചെയ്യും.
പതിനാല് എപ്പിസോഡുകളാണ് ഈ സീരിസിലുളളത്. ദീപക് പറമ്പോല്‍, സുബീഷ് സുധി, ബാലു വര്‍ഗീസ്, അര്ജ്ജുന്‍ അശോകന്‍, ഗണപതി, സാബു മോന്‍, അലന്‍സിയര്‍, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവരാണ് ഇതിലെ പ്രധാന താരങ്ങള്‍. ഒപ്പം സണ്ണി വെയ്ന്‍,സിദ്ധാര്ത്ഥ് മേനോന്‍, സാനിയ അയ്യപ്പന്‍ തുടങ്ങിയവര്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്. നേരത്തെ ഈ കൂട്ടുകെട്ടില്‍ പിറന്ന റിട്ടേണ്‍ എന്ന ആല്‍ബം സമൂഹ മാധ്യമങ്ങളില്‍ അടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്‍സ്റ്റഗ്രാമം വെബ്ബ് സീരീസിെൻറ ചിത്രീകരണത്തിനിടെയായിരുന്നു ഈ ആല്‍ബവും ഷൂട്ട് ചെയ്തത്. ഇന്സ്റ്റഗ്രാമത്തിെൻറ ടീസറും ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.