ചാനലിലൂടെ അപമാനിച്ചെന്ന്​; കങ്കണ റണാവത്തിനെതിരെ ജാവേദ്​ അക്തർ മാനനഷ്​ട കേസ് നൽകി

മുംബൈ: ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ നടി കങ്കണ റണാവത്തിനെതിരെ മാനനഷ്​ട കേസ്​ നൽകി. സ്വകാര്യ വാർത്താ ചാനലിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയതിനാണ്​ മുംബൈ അന്ധേരിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുമ്പാകെ ക്രിമിനൽ പരാതി നൽകിയത്​. സുശാന്ത് സിങ്​ രജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട് കങ്കണ ത​െൻറ പേര് അനാവശ്യമായി വലിച്ചിട്ടതായി പരാതിയിൽ ഉന്നയിച്ചു.

ചാനലിന് കങ്കണ നൽകിയ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് പേർ കാണുകയും മറ്റ് ചാനലുകളും ഇത് ഏറ്റെടുക്കുകയും ചെയ്​തിട്ടുണ്ട്​. നടൻ ഹൃത്വിക് റോഷനുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കരുതെന്ന് താൻ ഭീഷണിപ്പെടുത്തിയെന്നും അവർ പറയുന്നു. കങ്കണയുടെ ഈ പ്രസ്താവനകളെല്ലാം ത​െൻറ പ്രശസ്തിക്ക് കളങ്കമുണ്ടാക്കിയെന്ന്​ ജാവേദ്​ അക്തർ പരാതിയിൽ ഉന്നയിച്ചു.

കങ്കണ റണാവത്തിനും സഹോദരി രംഗോലി ചണ്ഡേലിനുമെതിരെ കഴിഞ്ഞ ആഴ്​ച മറ്റൊരു പരാതിയിൽ കോടതി കേസെടുത്തിരുന്നു​. മുംബൈ അന്ധേരിയിലെ മജിസ്​ട്രേറ്റ്​ കോടതി തന്നെയാണ്​​ കേസെടുത്തത്​. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിനാണ്​ കേസ്​.

അഭിഭാഷകനായ അലി കാസിഫ്​ ഖാൻ ദേശ്​മുഖ്​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ കോടതി അന്വേഷണത്തിന്​ ഉത്തരവിട്ടത്​. ലക്ഷക്കണക്കിന്​ ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ പിന്തുടരുന്ന കങ്കണയുടേയും രംഗോലിയുടേയും പ്രസ്​താവനകളെല്ലാം നിരുത്തരവാദപരമാണെന്ന്​ പരാതിയിൽ ചൂണ്ടിക്കാട്ടി. ബോളിവുഡ്​ നടൻ ഹൃത്വിക്​ റോഷൻ, ആദിത്യ പ​ഞ്ചോലി, മാധ്യമസ്ഥാപനങ്ങൾ, മാധ്യമപ്രവർത്തകർ, ബോളിവുഡ്​ സിനിമ വ്യവസായം എന്നിവക്കെതിരെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിക്കുകയാ​ണ്​ കങ്കണയും ​സഹോദരിയും ചെയ്യുന്നതെന്ന്​ ദേശ്​മുഖ്​ പരാതിയിൽ പറയുന്നു.

ഇരുവരുടെയും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതാണ്​. മതവികാരം വ്രണപ്പെടുത്തുന്നതാണ്​ ഇരുവരുടേയും നടപടിയെന്നും ദേശ്​മുഖ്​ പരാതിയിൽ പറയുന്നു. നേരത്തെ ബാന്ദ്ര കോടതിയും സമാനമായ പരാതിയിൽ കങ്കണ​ക്കും സഹോദരിക്കുമെതിരെ കേസെടുത്തിരുന്നു.

Tags:    
News Summary - Insulted by the channel; Javed Akhtar files defamation suit against Kangana Ranaut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.