സ്വാസിക

ഇ​​ൻറ​​റ​​സ്​​​റ്റി​​ങ്ങാ​​യ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ തേ​​ടിവ​​ന്നാ​​ൽ വി​​ട്ടുക​​ള​​യാ​​റി​​ല്ല

പത്താം ക്ലാസ്​ പരീക്ഷ കഴിഞ്ഞ് എല്ലാവരും പുതിയ പഠനലോകത്തേക്ക്​ ചുവടുവെച്ചപ്പോൾ സിനിമാലോകത്തേക്ക്​ നായികയായി പോയ ഒരു പെൺകുട്ടിയുണ്ട്​, ഇന്ന്​ സിനിമാലോകത്തും -മിനി സ്​ക്രീനിലും ഫുൾ എ പ്ലസ്​ നേടിയ​ സ്വാസിക. മികച്ച അഭിനയത്തിന്​ സംസ്ഥാന ചലച്ചിത്ര പുരസ്​കാരം നേടിയ 'വാസന്തി'യടക്കം നിരവധി മികച്ച സിനിമകൾ മാത്രമല്ല, ഷോർട്ട്​ ഫിലിം- സീരിയൽ ലോകത്തും ശ്രദ്ധേയ... സ്വാസിക പ്രധാന വേഷത്തിലെത്തുന്ന 'തുടരും 2' എന്ന ലഘുചിത്രം സമകാലിക സാഹചര്യത്തിലെ പെൺ രാഷ്​ട്രീയമാണ്​ പറയുന്നത്​​. നടി സ്വാസിക സംസാരിക്കുന്നു

സി​നി​മ​യി​ലേ​ക്ക്​ എ​ത്തു​ന്ന​ത് 

എ​ട്ടാം ക്ലാ​സ്​ മു​ത​ലേ മനസ്സുനിറയെ സി​നി​മ​യായിരുന്നു. ആ​ക്​​ടി​ങ്​ ക​രി​യ​റി​ലെ​ത്ത​ണ​മെ​ന്ന​ത്​ എ​​െൻറ ഒ​രു പാ​ഷ​നാ​യി​രു​ന്നു. മറ്റൊരു ജോ​ലി​യെ കു​റി​ച്ചൊ​ന്നും ഞാ​ൻ ആ​ലോ​ചി​ച്ചി​​​ട്ടേ​യി​ല്ല. സിനിമ അസ്ഥിക്കുപിടിച്ച്​ നടക്കുന്ന കാലം. മറ്റുള്ളവർ പത്താം ക്ലാസ്​ കഴിഞ്ഞ്​ ഇനിയെന്ത്​ എന്ന്​ ആലോചിക്കു​േമ്പാൾ ബിഗ്​ സ്​ക്രീനിൽ ഞാൻ എന്നെ സ്വപ്​നം കാണുകയായിരുന്നു.

സി​നി​മ​യു​മാ​യി ബ​ന്ധ​മു​ള്ള ഒ​രാ​ളും കുടുംബത്തിൽ ഇല്ല. സി​നി​മ​യി​ലേ​ക്ക്​ എ​ങ്ങ​നെ​യെ​ത്തു​​െമ​ന്നൊ​ന്നും എ​നി​ക്ക്​ അ​റി​യ​ില്ല. അന്ന്​ വീട്ടിൽ വരുന്ന പത്ര-മാഗസിനുകളിലൊക്കെ അ​ഭി​നേ​താ​ക്ക​ളെ ക്ഷ​ണി​ച്ചു​ള്ള അ​റി​യി​പ്പു​കളുണ്ടാകും. അവർക്കൊക്കെ മറുപടി അയക്കും. ചിലർ ഓഡിഷന്​ വിളിക്കും. അ​ങ്ങ​നെയൊര​ുപാ​ട്​ ഓ​ഡി​ഷ​നു​ക​ളിൽ പ​​ങ്കെ​ടു​ത്താ​ണ്​ അവസാനം സിനിമയിലേക്ക്​ ഒരു വിളിയെത്തുന്നത്​.

പത്താം ക്ലാസ്​ പരീക്ഷ കഴിഞ്ഞ്​ ആ സിനിമയുടെ​ ചെന്നൈയിലെ സെറ്റിലേക്കാണ്​ ഞാൻ പോയത്​. അവിടെയായിരുന്നു എന്‍റെ സിനിമ ജീവിതത്തി​െൻറ തുടക്കം. ആദ്യ സിനിമക്ക്​ പിന്നാലെ രണ്ട്​ സിനിമകൾകൂടി തമിഴിൽ ചെയ്​തു.

സി​​നി​​മ തെ​​ര​​ഞ്ഞെ​​ടു​​ക്കു​േ​​മ്പാ​​ൾ കാ​​ര​​ക്​​​ട​​ർ ബോ​​ൾ​​ഡാ​​ണോ എ​​ന്നൊ​​ന്നും നോ​​ക്കാറില്ല. ക​​ട്ട​​പ്പനയിലെ ഋത്വിക്​ റോ​​ഷ​​നിലെയും ഇ​​ട്ടി​​മാ​​ണി​​യി​​ലെ​​യും പോ​​ലെ വ​​ള​​രെ ​നോ​​ർ​​മ​​ലാ​​യ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളും ​ചെ​​യ്യാ​​റു​​ണ്ട് അ​​​തേസ​​മ​​യം സം​​സ്ഥാ​​ന ച​​ല​​ച്ചി​​ത്ര അ​​വാ​​ർ​​ഡ്​ ല​​ഭി​​ച്ച വാ​​സ​​ന്തി പോ​​ല​​ത്തെ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളും ചെയ്​തു. ഇ​​നി റി​​ലീ​​സാ​​കാ​​ൻ പോ​​കു​​ന്ന സിനിമയിലെ ക​​ഥാ​​പാ​​ത്ര​​ങ്ങളും അത്തരം ബോ​​ൾ​​ഡാ​​യ ക​​ഥാ​​പാ​​ത്ര​​ങ്ങളാണ്​. ഇ​​ൻറ​​റ​​സ്​​​റ്റി​​ങ്ങാ​​യ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ തേ​​ടിവ​​ന്നാ​​ൽ സി​​നി​​മ​​യാ​​യാ​​​​ലും ഷോ​​ർ​​ട്ട്​ ഫി​​ല​​മാ​​യാ​​ലും സീരിയലായാലും വി​​ട്ടുക​​ള​​യാ​​റി​​ല്ല. അ​​ത്​ ചെ​​യ്യാ​​ൻ പ​​ര​​മാ​​വ​​ധി ശ്ര​​മി​​ക്കും.

വാ​​സ​​ന്തി​​ക്കു ശേ​​ഷ​​മു​​ള്ള സി​​നി​​മ ജീ​​വി​​തം

സം​​സ്ഥാ​​ന ച​​ല​​ച്ചി​​ത്ര അ​​വാ​​ർ​​ഡ്​ നേ​​ടി​​യ വാ​​സ​​ന്തി​​ക്കുശേ​​ഷം സി​​നി​​മ ജീ​​വി​​ത​​ത്തി​​ൽ വ​​ലി​​യ മാ​​റ്റ​​മാ​​ണു​​ണ്ടാ​​യ​​ത്. ന​​ല്ല കാ​​ര​​ക്​​​ട​​ർ റോ​​ളു​​ക​​ൾ തേ​​ടിവ​​രാ​​ൻ തു​​ട​​ങ്ങി. അ​​ഭി​​ന​​യ ജീ​​വി​​ത​​ം പുതിയ തലത്തിലെത്തി. നി​​ര​​വ​​ധി സി​​നി​​മ​​ക​​ൾ അ​​തി​​നുശേ​​ഷം തേടിയെത്തി. മികച്ച കഥാപാത്രങ്ങളാണ് വന്നതെല്ലാം. പ​​ക്ഷേ, ലോ​​ക്​​​ഡൗ​​ൺ വ​​ന്ന​​തോ​​ടെ സി​​നി​​മ​​ക​​ളുടെ ഷൂ​​ട്ട്​ തു​​ട​​ങ്ങാ​​ൻ പ​​റ്റാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ​​ല്ലോ.​​ കട്ടപ്പനയിലെ ഋത്വിക്​ റോഷന്‍റെ സമയത്ത്​ സിജു വിത്സനാണ്​​ വാസന്തിയെക്കുറിച്ചു പറയുന്നത്. അഭിനയസാധ്യതക്കൊപ്പം മുഴുനീള കഥാപാത്രമാണത്​. തിരക്കഥ നിരവധി തവണ വായിച്ചിട്ടാണ്​ 'വാസന്തി' ചെയ്​തത്​.

സി​​നി​​മ, സീ​​രി​​യ​​ൽ,ആ​​ങ്ക​​റി​​ങ്​, ഷോ​​ട്ട്​ ഫി​​ലിം

അ​​വാ​​ർ​​ഡ്​ കി​​ട്ടി​​യെന്ന്​ കരുതി മ​​റ്റ്​ വ​​ർ​​ക്ക്​ ചെ​​യ്യി​​ല്ലെന്ന്​ തീ​​രു​​മാ​​നി​​ക്കാ​​ൻ പ​​റ്റില്ല. അ​​വാ​​ർ​​ഡി​​നു​ മു​​മ്പുത​​ന്നെ ആ​​ങ്ക​​റി​​ങ്​ ഞാ​​ൻ ക​​മ്മി​​റ്റ്​ ചെ​​യ്​​​തി​​രു​​ന്നു. ഇ​​നി അ​​വാ​​ർ​​ഡ്​ കി​​ട്ടി​​യ​​തുകൊ​​ണ്ട്​ അ​​ത്​ ചെ​​യ്യി​​ല്ലെ​​ന്ന്​ പ​​റ​​ഞ്ഞ്​ ഇ​​ട്ടി​​ട്ട്​ പോ​​കു​​ന്ന​​ത്​ എ​​ത്തി​​ക്​​​സി​​ന്​ ചേ​​ര​ു​​ന്ന​​ത​​ല്ല. ന​​മ്മു​​ടെ ചു​​റ്റും ക്രിയേ​​റ്റി​​വാ​​യ സം​​വി​​ധാ​​യ​​ക​​രും ക​​ഥാ​​കൃ​​ത്തു​​ക്ക​​ളും ഒരുപാട് ഉ​​ണ്ട്. അ​​വ​​​ർ​​ക്കൊ​​പ്പം സ​​ഹ​​ക​​രി​​ക്ക​ു​​ക എ​​ന്ന​​ത്​ ന​​ല്ല കാ​​ര്യ​​മാ​​ണ്. സി​​നി​​മ എ​​ന്ന​​ത്​ മാ​​ത്ര​​മ​​ല്ല എ​​ല്ലാ ആ​​ർ​​ട്​​​​ഫോ​​മി​​ലും എ​േൻറതായ ഒ​​രു ഇ​​ൻ​​വോ​​ൾ​​വ്​​​മെൻറ്​ കൊ​​ടു​​ക്ക​​ണ​​മെ​​ന്ന്​ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ഒ​​രാ​​ളാ​​ണ്​ ഞാ​​ൻ. വെ​​റു​​തെ ഇ​​രി​​ക്കാ​​ൻ ഇ​​ഷ്​​​ട​​മി​​ല്ലാ​​ത്ത, എപ്പോഴും എ​​ന്തേ​​ലും ക്രിയേ​​റ്റിവാ​​യ വ​​ർ​​ക്കു​​ക​​ൾ ചെ​​യ്​​​ത്​ സ​​ജീ​​വമ​​ായി​​രി​​ക്ക​​ണ​​മെ​​ന്ന്​ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ഒ​​രാ​​ളാ​​ണ്​ ഞാ​​ൻ. ഒ​​ഴി​​വുവേ​​ള​​ക​​ളി​​ൽ സി​​നി​​മ കാ​​ണു​​ക​​യും നൃ​​ത്തം പ​​ഠി​​ക്കു​​ക​​യും പ​​ഠി​​പ്പി​​ക്കു​​ക​​യും ചെ​​യ്യ​ു​​ം. ഇതിനൊപ്പം പ​​ര​​സ്യ​​വും ഷോ​​ർ​​ട്ട്​ ഫി​​ലി​​മുമൊക്കെ ചെയ്യുന്നുണ്ട്​. 


ഒരു സിനിമ തിരഞ്ഞെടുക്കു​േമ്പാൾ അതി​െൻറ ഡയറക്​ടർ ആരാണ്​ ഒപ്പം അഭിനയിക്കുന്നത്​ ആരൊക്കെയാണെന്ന്​ നോക്കും. അതേസമയം, ഷോട്ട്​ ഫിലിമാണ്​ ചെയ്യുന്നതെങ്കിൽ ആ സിനിമയുടെ കണ്ടൻറായിരിക്കും ആദ്യം നോക്കുക.

നിലപാടുകൾ ഉണ്ട്​

അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ തു​​റ​​ന്നു പ​​റ​​യാനുള്ളതാണ്. എന്നാൽ, ഞാ​​ൻ അ​​ങ്ങ​​നെ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ളി​​ലും അ​​ഭി​​പ്രാ​​യം സോഷ്യൽ മീഡയയിൽ പ​​റ​​യു​​ന്ന ഒരാ​​ള​​ല്ല. ചി​​ല കാ​​ര്യ​​ങ്ങ​​ളി​​ൽ അ​​ഭി​​പ്രാ​​യം പ​​റ​​യു​​ന്ന​​ത്, അ​​തി​​ൽ വ്യ​​ക്തിപ​​ര​​മാ​​യി റി​​ലേ​​റ്റ്​ ചെ​​യ്യു​​ന്ന എ​​ന്തെ​​ങ്കി​​ലും ഒ​​ന്ന്​ ഉ​​ണ്ടാ​​കു​േ​​മ്പാ​​ഴാ​​ണ്.​​ ചി​​ല​​പ്പോ​​ൾ അ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ലൂ​​ടെ ന​​മ്മ​​ൾ ക​​ട​​ന്നു​പോ​​യി​​ട്ടു​​ണ്ടാ​​ക​​ണം. ഫ്ര​​ണ്ട്​​​സി​​​െനയോ ഫാ​​മി​​ലി​ സുഹൃത്തുക്കളെയോ ബാധിച്ച എ​​ന്തെ​​ങ്കി​​ലും ഒ​​രു ഇ​​ൻ​​സി​​ഡ​​ൻറുമാ​​യി ക​​ണ​​ക്​​​റ്റ്​ ആ​​കു​​ന്ന​​തു​​െകാ​​ണ്ടാ​​യി​​രി​​ക്കാം അഭിപ്രായങ്ങൾ തുറന്നുപറയുന്നത്​. എന്നാൽ, അ​​ത്തരം നി​​ല​​പാ​​ട്​ എ​​ടു​​ക്കു​േ​​മ്പാ​േ​​ഴാ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ പ​​റ​​യു​േ​​മ്പാ​​ഴോ സൈ​​ബ​​ർ ബു​​ള്ളി​​യി​​ങ്​ ഉ​​ണ്ടാ​​യി​​ട്ടില്ല. എ​​ന്നാ​​ൽ, ഒ​​രു ​േഫാ​​​ട്ടോ ഷൂ​​ട്ടി​​​െൻറ പേ​​രി​​ലൊ​​ക്കെ സൈ​​ബ​​ർ ബു​​ള്ളി​​യി​​ങ്​ നേ​​രി​​ടേ​​ണ്ടി വ​​ന്നി​​ട്ടു​​മുണ്ട്​

ബോൾഡാകണം

പെ​​ൺ​​കു​​ട്ടി​​ക​​ൾ ബോൾഡാകുന്നതിന്​ പിന്നിൽ അവൾ വളർന്നു വന്ന സാഹചര്യം തന്നെയാണ്​ വലിയ ഘടകമാകുന്നത്​. ചി​​ല പെ​​ൺ​​കു​​ട്ടി​​ക​​ൾ വ​​ള​​ർ​​ന്നു​​വ​​ന്ന സാ​​ഹ​​ച​​ര്യം അ​​വ​​ർ​​ക്ക്​ അ​​ത്യാ​​വ​​ശ്യം കാ​​ര്യ​​ങ്ങ​​ൾ ബോ​​ൾ​​ഡാ​​യി ഹാ​​ൻ​​ഡി​​ൽ ചെ​​യ്യാ​​നുള്ള ക​​ഴി​​വും കരുത്തും​ ന​​ൽ​​കും. കം​​ഫ​​ർ​​ട്ട​​ബി​​ള​​ല്ലാ​​ത്ത സ്​​​പേ​​സി​​ൽ പോ​​ലും അ​​വ​​ർ​​ക്കു വേ​​ണ്ട പ്ര​​യോ​​റി​​റ്റി വാ​​ങ്ങി​​ച്ച്​ എ​​ടു​​ക്കാ​​നു​​ള്ള ക​​ഴി​​വു​​ള്ള​​വ​​ർ ഉ​​ണ്ടാ​​കും. അ​​തി​​പ്പോ ക​​ല്യാ​​ണം ക​​ഴി​​ഞ്ഞ വീ​​ടു​​ക​​ളി​​ൽ എ​​ത്തി​​യാ​​ലും അ​​വ​​ർ​​ക്ക്​ അ​​ത്​ നേ​​ടി​​യെ​​ടു​​ക്കാ​​ൻ ക​​ഴി​​യും. എ​​ന്നാ​​ൽ, ഇ​​ത്​ സാ​​ധ്യ​​മ​​ല്ലാ​​ത്ത പെ​​ൺ​​കു​​ട്ടി​​ക​​ളും സ​​മൂ​​ഹ​​ത്തി​​ൽ ഉ​​ണ്ടാ​​കും. സ​​മൂ​​ഹ​​ത്തെ ​പേ​​ടി​​ക്കു​​ന്ന പെ​​ൺ​​കു​​ട്ടി​​ക​​ളും സ​​മൂ​​ഹ​​ത്തി​​ലു​​ണ്ടാ​​കും. അ​​വ​​ർ​​ക്ക്​ അ​​തി​​​നോ​​ട്​ അ​​തിജീ​​വി​​ക്ക​​ണ​​മെ​​ങ്കി​​ൽ കു​​ഞ്ഞുകാ​​ലം മു​​ത​​ലേ വീ​​ട്ടി​​ൽനി​​ന്ന്​ മെ​​ൻറ​​ൽ സ​​പ്പോ​​ർ​​ട്ട്​ ല​​ഭി​​ക്ക​​ണം. ആ ​​ഒ​​രു ചു​​റ്റു​​പാ​​ടി​​ൽ ജ​​നി​​ച്ച്​ വ​​ള​​ർ​​ന്നെ​​ങ്കി​​ലേ കു​​ട്ടി​​ക​​ൾ​​ക്ക്​ സ​​മൂ​​ഹ​​ത്തി​​ലും ബോ​​ൾ​​ഡാ​​യി നി​​ല​​നി​​ൽ​​ക്കാ​​ൻ ക​​ഴി​​യു​​ക​​യു​​ള്ളു.

തു​​ട​​രും എ​​ന്ന ഷോ​​ർ​​ട്ട്​ ഫി​​ലി​​മി​​ന്‍റെ ര​​ണ്ടാം ഭാ​​ഗ​​ത്തി​​ൽ അ​​ത്ത​​ര​​ത്തി​​ലു​​ള്ള പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ അ​​തി​​ജീ​​വ​​ന​​മാ​​ണ്​ അ​​ഡ്ര​​സ്​ ചെ​​യ്യാ​​ൻ​ ശ്ര​​മി​​ക്കു​​ന്ന​​ത്. വി​​ദ്യ എ​​ന്ന ക​​ഥാ​​പാ​​ത്രം ​​വി​​വാ​​ഹ​​ജീ​​വി​​ത​​ത്തി​​ൽ വ​​ലി​​യ ഡി​​സ്​​േറ്റ​​ർ​​ബ്​​​ഡ്​ ആ​​ണ്. പ​​ക്ഷേ, അ​​വ​​ർ​​ക്ക്​ അ​​തി​​ൽനി​​ന്ന്​ മോ​​ചി​​ത​​യാ​​കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ല. കാ​​ര​​ണം, വീ​​ട്ടി​​ൽനി​​ന്ന്​ ഒ​​രു സ​​പ്പോ​​ർ​​ട്ടും ഇ​​ല്ല. മ​​ക​​ളോ​​ട്​ എ​​ല്ലാം സ​​ഹി​​ച്ചും പി​​ടി​​ച്ചുനി​​ൽ​​ക്കാ​​നാ​​ണ്​ പ​​റ​​യു​​ന്ന​​ത്. അ​​നി​​യ​​ത്തി​​യു​​ടെ വി​​വാ​​ഹ ജീ​​വി​​ത​​ത്തി​​ലു​​ണ്ടാ​​യ ദു​​ര​​ന്ത​​ങ്ങ​​ളെ ചൂ​​ണ്ടി​​ക്കാ​​ട്ടി എ​​ല്ലാം സ​​ഹി​​ക്കാ​​ൻ നി​​ർ​​ബ​​ന്ധി​​ക്കു​​ക​​യാ​​ണ്. ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളി​​ൽനി​​ന്നാ​​ണ്​ സ​​മൂ​​ഹം മാ​​റേ​​ണ്ട​​ത്. ര​​ണ്ടുപേ​​ർ ഒ​​രു​​മി​​ച്ച്​ ജീ​​വി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ന്ന​​തി​​​െൻറ ഭാ​​ഗ​​മാ​​യി വി​​വാ​​ഹം ക​​ഴി​​ക്കു​​ന്നു. എ​​ന്നാ​​ൽ, ഒ​​രു​​മി​​ച്ച്​ ജീ​​വി​​ക്കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ല എ​​ന്ന്​ മ​​ന​​സ്സിലാ​​കു​േ​​മ്പാ​​ൾ പി​​രി​​യു​​ന്നു. പ​​ക്ഷേ, ചി​​ല​​ർ​​ക്ക്​ ഡൈ​​വോ​​ഴ്​​​സ്​ എ​​ന്ന്​ പ​​റ​​ഞ്ഞാ​​ൽ മ​​ഹാ അ​​പ​​രാ​​ധ​​മാ​​ണ്. ഇങ്ങനെ​ ചെ​​യ്​​​താ​​ൽ കു​​ടും​​ബ​​ത്തി​​ന്​ എ​​ന്തോ ദോ​​ഷ​​മു​​ണ്ടാ​​കും എ​​ന്നൊ​​ക്കെ​​യു​​ള്ള ചി​​ന്ത വ​​രു​​ന്ന​​ത്​ കു​​ട്ടി​​ക്കാ​​ലം മു​​ത​​ലേ ഒ​​രു​​കു​​ട്ടി​​യി​​ൽ സ​​മൂ​​ഹ​​വും കു​​ടും​​ബ​​വും അ​​ടി​​ച്ചേ​​ൽ​​പിക്കു​​ന്ന ചി​​ല ബോ​​ധ്യ​​ങ്ങ​​ളാ​​ണ്. ക​​ല്യാ​​ണം അ​​ല്ല മ​​ഹ​​ത്താ​​യ കാ​​ര്യ​​മെ​​ന്ന്​ മ​​ക്ക​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ന്ന ര​​ക്ഷി​​താ​​ക്ക​​ൾ ഉ​​​ണ്ടാ​​യെ​​ങ്കി​​ലെ ഈ ​​കാ​​ര്യ​​ത്തി​​ൽ മാ​​റ്റ​​മു​​ണ്ടാ​​കു.

l

Tags:    
News Summary - Interview with actress Swasika

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.