താൻ വിഷാദ രോഗത്തിന് അടിമയാണെന്നും നാല് വർഷത്തോളം അതിന് ചികിത്സതേടിയിരുന്നുവെന്നും ആമിർ ഖാെൻറ മകൾ ഇറ ഖാൻ വെളിപ്പെടുത്തിയിരുന്നു. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു സമൂഹ മാധ്യമത്തിലൂടെയുള്ള ഇറയുടെ തുറന്നുപറച്ചിൽ. ഇന്ന് വിഷാദ രോഗവുമായി ബന്ധപ്പെട്ട് മറ്റൊരു വിഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തെൻറ വിഷാദത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് താരം വീഡിയോയിൽ പറഞ്ഞു.
കൗമാരപ്രായത്തിൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട സംഭവമാണ് ഇറാ ഖാൻ ആദ്യം തുറന്നുപറഞ്ഞത്. തനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തിരിച്ചറിയാൻ ഒരു വർഷമെടുത്തെന്നും അതിനു ശേഷം അച്ഛനായ ആമിറിനോടും അമ്മ റീന ദത്തയോടും ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞതായും ഇറാ ഖാൻ വ്യക്തമാക്കി.
'14 വയസ്സ് പ്രായമുള്ള സമയത്ത് ഞാൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു. കുറച്ച് വിചിത്രമായ സാഹചര്യമായിരുന്നു അത്. അവർ എന്താണ് ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അപ്പോൾ അറിയുമോ എന്നെനിക്ക് ബോധ്യമില്ല. എനിക്ക് കുറച്ച് അറിയാമായിരുന്നു. അത് എല്ലാ ദിവസവും സംഭവിച്ചിരുന്നില്ല. അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അറിയാമെന്ന് എനിക്ക് ഉറപ്പിക്കാൻ ഒരു വർഷമെടുത്തു' - ഇറാ ഖാൻ പറഞ്ഞു.
"ഞാൻ പെട്ടന്ന് തന്നെ മാതാപിതാക്കൾക്ക് അതുമായി ബന്ധപ്പെട്ട് ഇ-മെയിൽ അയച്ചു. അങ്ങനെ ആ സാഹചര്യത്തിൽ നിന്ന് ഞാൻ പുറത്തു കടന്നു. അതിൽ നിന്ന് മോചിതയായതിനു ശേഷം എനിക്ക് അതോർത്ത് ഭയമൊന്നും തോന്നിയിട്ടില്ല. അത് എനിക്ക് ഇനി സംഭവിക്കില്ലെന്നും ആ അധ്യായം അവസാനിച്ചതായും എനിക്ക് തോന്നി. ഞാൻ അതെല്ലാം കളഞ്ഞ് മുന്നോട്ട് പോയി" -ഇറ ഖാൻ കൂട്ടിച്ചേർത്തു.
ആമിർ ഖാനും മുൻ ഭാര്യ റീന ദത്തക്കും ഉണ്ടായ പുത്രിയാണ് ഇറ ഖാൻ. ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു. നടി കങ്കണ റണാവത്ത് ഇറയുടെ വിഷാദ രോഗത്തിന് കാരണം തകർന്ന കുടുംബമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. അത് തള്ളിയ ഇറ അതിനുള്ള വിശദീകരണവും നൽകി.
"എെൻറ ചെറുപ്പകാലത്തായിരുന്നു മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയത്. എന്നാല്‍, അത് എന്നെ മാനസികമായി ഒരുതരത്തിലും ബാധിച്ചിട്ടില്ല. അവര്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്, മുഴുവന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളാണ്. ഞങ്ങളുടേത് ഒരു രീതിയിലും തകര്‍ന്ന കുടുംബമല്ല. എനിക്കും സഹോദരൻ ജുനൈദിനും രക്ഷിതാക്കളായി ഇരിക്കുന്നതില്‍ ഇരുവരും മികവുപുലർത്തുന്നുണ്ട്. വേർപിരിയലിന് ശേഷവും അത് അങ്ങനെ തുടരുന്നുണ്ട്. നിെൻറ മാതാപിതാക്കളുടെ വേർപ്പിരിയലിൽ വിഷമമുണ്ടെന്ന് ചിലര്‍ പറയുേമ്പാൾ.., ഞാൻ പ്രതികരിക്കുന്നത് 'അത് അത്ര മോശം കാര്യമല്ല. അത് എന്നെ ഒരിക്കലും മുറിവേല്‍പ്പിച്ചിട്ടില്ല' എന്ന രീതിയിലാണ്. അതുകൊണ്ടു തന്നെ എന്താണ് വിഷാദത്തിന് കാരണം എന്ന് എനിക്ക് പറയാനാകില്ല. -ഇറ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.