ബോളിവുഡിൽ ശക്തമായ സ്വാധീനമുള്ളവരാണ് കപൂർ കുടുംബം. പഴയ കാല സൂപ്പർതാരങ്ങൾ തുടങ്ങിവെച്ച ആധിപത്യം അവരുടെ കാലം കഴിഞ്ഞപ്പോൾ സന്താനപരമ്പര കൈമോശം വരാതെ കാത്തുസൂക്ഷിച്ചു. സുശാന്ത് സിങ് രജ്പുതിെൻറ മരണത്തിന് പിന്നാലെ ഏറ്റവും പഴികേട്ടത് കപൂർ കുടുംബമാണെന്ന് പറയാം. സ്വജനപക്ഷപാതത്തിെൻറ കോട്ടയെന്നാണ് ഒരുകൂട്ടം പ്രേക്ഷകർ അവരെ വിളിച്ചുകൊണ്ടിരിക്കുന.
ഋഷി കപൂറിെൻറ മകൻ രൺബീർ കപൂർ, കരിഷ്മ കപൂറിെൻറ സഹോദരി കരീന കപൂർ, അനിൽ കപൂറിെൻറ മകൾ സോനം കപൂർ, ബോണി കപൂറിെൻറ മകൾ ജാൻവി കപൂർ തുടങ്ങിയവർ അവരുടേതായ സ്ഥാനം ബിടൗണിൽ അരക്കിട്ടുറപ്പിച്ചുകഴിഞ്ഞു. അനിൽ കപൂറിെൻറ സഹോദരനായ സഞ്ജയ് കപൂറിെൻറ പുത്രി ഷനായ കപൂറും വെള്ളിത്തിരയിലേക്ക് കാലെടുത്തുവെക്കാൻ പോവുകയാണ്.
'കോവിഡ് മഹാമാരിയെ തുടർന്നാണ് അവളുടെ ബോളിവുഡ് അരങ്ങേറ്റം വൈകിയത്. എന്നാൽ, വൈകാതെ അത് സംഭവിക്കും. -സഞ്ജയ് കപൂർ സൂമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജാൻവി കപൂർ നായികയായ ഗുഞ്ജൻ സക്സേന: ദ കാർഗിൽ ഗേൾ എന്ന ചിത്രത്തിെൻറ സഹ സംവിധായികയായി ഷനായ കപൂർ പ്രവർത്തിച്ചിരുന്നു.
സുശാന്ത് സിംങ് രജ്പുതിെൻറ ആത്മഹത്യക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിലുയർന്ന ബോളിവുഡിലെ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആലിയ ഭട്ടിനൊപ്പം ഏറ്റവും വലിച്ചിഴക്കപ്പെട്ട താരമാണ് ജാൻവി കപൂർ. താരപുത്രി എന്ന ലേബല്‍ ഉളളതിനാല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സമയം മുതല്‍ ഒരുപാട് സൈബര്‍ ബുള്ളിയിങ്ങിനും വിധേയയാവേണ്ടി വന്നു. പുതിയ ചിത്രം ഗുഞ്ജൻ സക്സേന ഇറങ്ങിയതിനു പിന്നാലെയും നടിക്കെതിരെ സൈബര്‍ ട്രോളുകള്‍ സജീവമാണ്. ഇൗ സാഹചര്യത്തിലാണ് ബോളിവുഡിലേക്ക് പുതിയ കപൂർ കുടുംബാംഗം കൂടി കടന്നു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.