രാജ്യാന്തര നിലവാരമുള്ള ഇന്ത്യൻ സിനിമകൾ പരിചയപ്പെടാനാവുന്നു എന്നത് മത്സര ചിത്രങ്ങളുടെ ജൂറിയെന്ന നിലയിൽ ആവേശം നൽകുന്നുവെന്ന് രാജ്യാന്തര മേളയുടെ ജൂറി അംഗം ജാക്വസ് കോമറ്റ്. മേളയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും ഐ.എഫ്.എഫ്.കെ മീഡിയ സെല്ലിനനുവദിച്ച ഓൺലൈൻ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
സൂം പ്ലാറ്റ് ഫോമിലൂടെയാണ് മത്സരചിത്രങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്നത്. ആരോഗ്യകരമായ ചർച്ചകളും നടക്കുന്നു. നിലവിൽ വർക് അറ്റ് ഹോം എന്ന നിലയിൽ ഒരു ജോർജിയൻ ചിത്രത്തിന്റെ എഡിറ്റിങ് ജോലികളിലാണെന്നും ജൂറി ചുമതല കഴിഞ്ഞാൽ രണ്ടാഴ്ചക്കുള്ളിൽ പുതിയ ചിത്രത്തിന്റെ വർക്കുകൾക്കായി ചിലിയിലേക്ക് പോകാനിരിക്കുകയാണെന്നും ജാക്വസ് കോമെറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.