അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും പ്രതിഫലം നൽകാത്ത സംഭവത്തിൽ പ്രതികരിച്ച് നിർമാണ വിതരണ കമ്പനിയായ പൂജ എന്‍റര്‍ടെയ്മെന്‍റ്. സംഭവത്തിൽ നടൻ അക്ഷയ് കുമാർ ഇടപെട്ടെന്നും ക്രൂവിന് പ്രതിഫലം നൽകിയതിന് ശേഷം മതി തനിക്ക് പ്രതിഫലമെന്ന് അക്ഷയ് അറിയിച്ചുവെന്നും കമ്പനിയുടെ സ്ഥാപകൻ വാഷു ഭഗ്നാനവിയുടെ മകനും നടനും നിർമാതാവുമായ ജാക്കി ഭഗ്നാനി പറഞ്ഞു. തങ്ങളുടെ മോശം ഘട്ടത്തിൽ ഒപ്പം നിന്ന അക്ഷയ് കുമാറിന് നന്ദിയും അറിയിച്ചിട്ടുണ്ട്.
' ആഴ്ചകൾക്ക് മുമ്പ് അക്ഷയ് സാർ ഈ വിഷയത്തെക്കുറിച്ച് എന്നോട് നേരിട്ട് സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ജീവനക്കാരെ പിന്തുണക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സഹപ്രവർത്തകർക്കും ക്രൂ അംഗങ്ങൾക്കും പ്രതിഫലം പൂർണ്ണമായി നൽകിയിന് ശേഷം തന്റെ പ്രതിഫലം നൽകിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ഞങ്ങളോടൊപ്പം നിന്ന അദ്ദേഹത്തിനോട് കടപ്പെട്ടിരിക്കുന്നു- ജാക്കി ഭഗ്നാനി പറഞ്ഞു.
ബന്ധങ്ങളെ ആശ്രയിച്ചാണ് സിനിമ ബിസിനസ് മുന്നോട്ട് പോകുന്നത്. അതാണ് അതാണ് ഞങ്ങൾ വളർത്താൻ ശ്രമിക്കുന്നത്'- ഭഗ്നാനി കൂട്ടിച്ചേർത്തു.
അക്ഷയ് കുമാർ, പൃഥ്വിരാജ്, ടൈഗർ ഷ്രോഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ബഡേ മിയാൻ ഛോട്ടേമിയൻ എന്ന ചിത്രമാണ് പൂജ എന്റർടെയ്മന്റെിന്റെ ബാനറൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. വമ്പൻ ബജറ്റിലൊരുങ്ങിയ ചിത്രം തിയറ്ററുകളിൽ വലിയ പരാജമായിരുന്നു. മലയാളി താരം പൃഥ്വിരാജായിരുന്നു ചിത്രത്തിലെ വില്ലൻ. നടന്റെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇത് ചിത്രത്തെ തുണച്ചില്ല. ഒ.ടി.ടിയിലും അധികം ശ്രദ്ധനേടാൻ ബഡേ മിയാൻ ഛോട്ടേ മിയാന് ആയില്ല.
രണ്ടാഴ്ച മുമ്പാണ് ശമ്പളം നൽകിയില്ലെന്ന് ആരോപിച്ച് പൂജ എന്റർടെയ്മന്റെിന്റെ ബാനറിൽ വിവിധ ചിത്രങ്ങളിലായി പ്രവർത്തിച്ച അണിയറപ്രവർത്തകർ രംഗത്തെത്തിയത്. തങ്ങളുടെ കഷ്ടപ്പാടുകൾ വിവരച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെക്കുകയായിരുന്നു.പൂജാ എന്‍റര്‍ടെയ്മെന്‍റ് ക്രൂവിനും വാടകയും മറ്റുമായി 2.5 കോടി കൊടുത്ത് തീര്‍ക്കാനുണ്ടെന്നാണ് റിപ്പോർട്ട്. ക്രൂ അംഗങ്ങളെ കൂടാതെ, ബഡേ മിയാൻ ഛോട്ടേ മിയാൻ അഭിനേതാക്കളായ ടൈഗർ ഷ്രോഫ്, സോനാക്ഷി സിൻഹ, അലയ എഫ്, മാനുഷി ചില്ലർ തുടങ്ങിയവരുടേയും പ്രതിഫലം പൂർണ്ണമായി നൽകിയിട്ടില്ലെന്നാണ് വിവരം. ബഡേ മിയാൻ ഛോട്ടേ മിയാൻ ഏപ്രിലാണ് തിയറ്ററുകളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.