ന്യൂഡൽഹി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജല്ലിക്കെട്ടിന്' ഓസ്കർ നോമിനേഷൻ. ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷനായാണ് വിശ്വചലച്ചിത്ര അവാർഡിന് ജല്ലിക്കെട്ട് പരിഗണിക്കുന്നത്.
2011ൽ ആദാമിെൻറ മകൻ അബുവിന് ശേഷം ഓസ്കർ നാമനിർദേശം നേടുന്ന ആദ്യ സിനിമയാണ് ജെല്ലിക്കെട്ട്. രാജീവ് അഞ്ചലിെൻറ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഗുരുവും ഓസ്കർ നോമിനേഷൻ നേടിയിരുന്നു.
2019ൽ പുറത്തിറങ്ങിയ ജല്ലിക്കെട്ട് ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ആൻറണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശാന്തി ബാലചന്ദ്രൻ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.