ലോകസിനിമ പ്രേമികളെ സങ്കടത്തിലാഴ്ത്തിയ ക്ലൈമാക്സ് ആയിരുന്നു ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്കിന്റേത്. സിനിമ പുറത്ത് ഇറങ്ങി25 വർഷം പൂർത്തിയായിട്ടും നായകനായ ജാക്കിന്റെ ജീവനെടുത്ത ക്ലൈമാക്സിനെ വിമർശിച്ച് പ്രേക്ഷകർ എത്തുന്നുണ്ട്. റോസിനൊപ്പം ജാക്കിനേയും രക്ഷിക്കാമായിരുന്നു എന്നാണ് ആരാധകർക്ക് പറയുന്നത്.
25 വർഷങ്ങൾക്ക് ശേഷം ജാക്ക് രക്ഷപ്പെടുമായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജെയിംസ് കാമറൂൺ. എന്നാൽ സിനിമക്ക് നായകന്റെ മരണം അനിവാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ റി- റിലീസിനോട് അനുബന്ധിച്ചുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പരീക്ഷണത്തിലൂടെ തെളിയിച്ചത്
കഥാപാത്രത്തിന്റെ സ്വഭാവം അനുസരിച്ച് തന്റെ പ്രണയിനിയായ റോസിന്റെ ജീവൻ അപകടത്തിലാവുന്നതൊന്നും ജാക്ക് ചെയ്യില്ല . കൂടാതെ ജാക്കിന്റെ ലൈഫ് ജാക്കറ്റ് റോസ് തിരികെ നൽകിയിരുന്നെങ്കിൽ മരണം സംഭവിക്കില്ല എന്നത് ഒരു സാധ്യത മാത്രമാണ്. എന്നാൽ ജാക്കിന്റെ മരണം സിനിമക്ക് അനിവാര്യമായിരുന്നു.
ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയെന്നോണം അദ്ദേഹം കപ്പൽ പുനഃരാവിഷ്കരിച്ചു. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ ഉപയോഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് പുനഃസൃഷ്ടിച്ചായിരുന്നു പരീക്ഷണം. നായിക കേറ്റിന്റെയും നായകൻ ഡികാപ്രിയോയുടെയും അതേ ശരീരഭാരമുള്ള രണ്ട് പേരെ ഇതിനായി ഉപയോഗിച്ചു. മുങ്ങുന്ന കപ്പലിൽ നിന്നും രക്ഷപ്പെടാൻ ഇരുവരും വാതിൽ ഉപയോഗിച്ചിരുന്നുവെങ്കിലോ ജാക്കിന്റെ ലൈഫ് ജാക്കറ്റ് റോസ് തിരികെ നൽകിയിരുന്നെങ്കിലോ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് നിഗമനം.
1997ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ ടൈറ്റാനിക് വീണ്ടും തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ റിലീസിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ചിത്രം വീണ്ടും എത്തുന്നത്. 3ഡി 4കെ എച്ച്ഡിആർ പതിപ്പിൽ ഫെബ്രുവരി 10 നാണ് പ്രദർശനത്തിനെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.