തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രമാണ് ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്. 1997 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ക്ലൈമാക്സ് ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ജാക്കിനെ മരണത്തിന് വിട്ടുകൊടുത്ത കാമറൂണിന്റെ ക്ലൈമാക്സിൽ ഇന്നും ആരാധകർക്ക് എതിർപ്പാണ്. റോസിനോടൊപ്പം ജാക്കിനേയും രക്ഷപ്പെടുത്താത്തത് എന്താണെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
ഇപ്പോഴിതാ ജാക്കിന്റെ ജീവൻ കവർന്നെടുത്ത ക്ലൈമാക്സിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജെയിംസ് കാമറൂൺ. കനേഡിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ക്ലൈമാക്സിന്റെ ശാസ്ത്രീയ വശത്തെ കുറിച്ചും സംവിധായകൻ വിശദീകരിക്കുന്നുണ്ട്.
' അത്തരത്തിലുളള ഒരു സാഹചര്യത്തിൽ ഒരാൾക്ക് മാത്രമേ അതിജീവിക്കാൻ കഴിയുകയുള്ളൂ. ഇതിന് ശാസ്ത്രീയമായ തെളിവുകളുണ്ട്. ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങൾക്ക് അവസാനം കാണുക എന്ന ഉദ്ദ്യേശത്തോടെയാണ് ജാക്കിന്റേയും റോസിന്റേയും അപ്പോഴത്തെ അവസ്ഥ പുനരാവിഷ്കരിച്ചത്. ജാക്ക് മരിക്കേണ്ടത് അനിവാര്യമായിരുന്നു
ക്ലൈമാക്സിനായി ഒരു ഹൈപ്പോതെർമിയ വിദഗ്ധന്റെ സഹായത്തോടെ ഫോറൻസിക് വിശകലനം നടത്തി. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉപയോഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് അദ്ദേഹം പുനഃസൃഷ്ടിച്ചു. ജാക്കിന്റേയും റോസിന്റേയും അതേ ശരീരഭാരമുള്ള കലാകാരന്മാരെ വെച്ച് നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞത്. അത്തരമൊരു സാഹചര്യത്തിൽ ആർക്കെങ്കിലും ഒരാൾക്ക് മാത്രമേ അതിജീവിക്കാനാവൂ'- കാമറൂൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.