ജെയിംസ് കാമറൂണിന്റെ വിസ്മയ ചിത്രം അവതാർ: ദ വേ ഓഫ് വാട്ടർ പ്രതീക്ഷിച്ചത് പോലെ തന്നെ 2 ബില്യൺ ഡോളർ ക്ലബ്ബിലെത്തി. ചിത്രത്തിന്റെ ആഗോള തലത്തിലുള്ള ബോക്സോഫീസ് കലക്ഷൺ 16000 കോടിയിലേറെ കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിൽ ഏറ്റവും വരുമാനം നേടിയ ചിത്രങ്ങളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അവതാര്‍ രണ്ടാം ഭാഗം.
സ്പൈഡര്‍മാന്‍ നോ വേ ഹോമിനെയാണ് ചിത്രം മറികടന്നിരിക്കുന്നത്. കലക്ഷൻ പട്ടികയിൽ നാലും അഞ്ചും സ്ഥാനത്തുള്ള സ്റ്റാര്‍ വാര്‍ ദ ഫോഴ്സ് അവേക്കന്‍സ്, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍ തുടങ്ങിയ ചിത്രങ്ങളെ അവതാർ 2 വരും ദിവസങ്ങളിൽ മറികടന്നേക്കുമെന്നാണ് സൂചനകൾ.
അതേസമയം, നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമെന്ന റെക്കോർഡ് ജെയിംസ് കാമറൂൺ തന്നെ സംവിധാനം ചെയ്ത അവതാർ ഒന്നാം ഭാഗത്തിനാണ് (2.89 ബില്യൺ ഡോളർ). 13 വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ റെക്കോർഡ് ഇപ്പോഴും തകർക്കാൻ കഴിഞ്ഞിട്ടില്ല. 2019-ൽ റിലീസ് ചെയ്ത അവഞ്ചേഴ്സ് എൻഡ് ഗെയിമാണ് രണ്ടാം സ്ഥാനത്ത് (2.79 ബില്യൺ ഡോളർ). മൂന്നാം സ്ഥാനത്ത് ജെയിംസ് കാമറൂണിന്റെ തന്നെ ടൈറ്റാനിക്കാണ് (2.06 ബില്യൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.