ചിരിയും പ്രണയവുമായി ജയം രവിയുടെ 'ബ്രദര്‍'; ദീപാവലിക്ക് തിയറ്ററുകളിലേക്ക്

ജയം രവിയെ നായകനാക്കി എം.രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രദര്‍. കോമഡിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ള ഒരു ചിത്രം ഒക്ടോബർ 31ന് ദീപാവലി റിലീസ് ആയി തിയറ്ററുകളിൽ എത്തും.

സ്ക്രീൻ സീൻ മീഡിയ എൻ്റർടെയ്ൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. കെ.എസ് സെന്തിൽ കുമാർ, വി.ഗുരു രമേഷ് എന്നിവരാണ് സഹനിർമ്മാക്കൾ. ശ്രീ ഗുരുജ്യോതി ഫിലിംസ്, സാൻഹ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്.

പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, ഭൂമിക ചൗള, യോഗി ബാബു, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ഹാരിസ് ജയരാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷ് ആണ് നിർവഹിക്കുന്നത്. എഡിറ്റർ: ആശിഷ് ജോസഫ്, ആർട്ട്: ആർ.കിഷോർ, കൊറിയോഗ്രാഫി: സാൻഡി, സതീഷ്കൃഷ്ണൻ, മേക്കപ്പ്: പ്രകാശ്, കോസ്റ്റ്യുംസ്: പ്രവീൺ രാജ, പല്ലവി സിംഗ്, സ്റ്റിൽസ്: മുരുഗദോസ്, ഡിസൈൻ: ഡിസൈൻ പോയിൻ്റ്, പി.ആർ.ഓ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    
News Summary - Jayam Ravi Film Brother gets a Diwali Release Date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.