നടൻ ജയസൂര്യയുടെ 100ാമത്തെ ചിത്രം പ്രഖ്യപിച്ചു. 'സണ്ണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം രഞ്ജിത്ത് ശങ്കറാണ് സംവിധാനം ചെയ്യുന്നേത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്സിെൻറ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിെൻറ വരവറിയിച്ചു.
'എണ്ണത്തിൽ എെൻറ 100ാമത് ചിത്രം. എന്നാൽ ഹൃദയം കൊണ്ട് എെൻറ ആദ്യ ചിത്രം പോലെ തന്നെ, ഈ യാത്രയിൽ എന്നോടൊപ്പം ഉണ്ടായ എല്ലാ ദൃശ്യ, അദൃശ്യ ശക്തികൾക്കും എെൻറ സ്നേഹം നിറഞ്ഞ നന്ദി' - ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.
'കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം. മുഴുവൻ അണിയറപ്രവർത്തകരും ഹോട്ടലിൽ താമസിച്ചാണ് ഷൂട്ടിങ് നടത്തുന്നത്. ഒരു മാസത്തെ ഷെഡ്യൂളാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്' - രഞ്ജിത്ത് ശങ്കർ ഒരു േദശീയ മാധ്യമത്തോട് പറഞ്ഞു.
ചിത്രത്തിൽ ഒരു സംഗീതജ്ഞെൻറ വേഷത്തിലാകും ജയസൂര്യയെത്തുക. പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ സിനിമകൾക്കായാണ് ഇരുവരും മുമ്പ് കൈകോർത്ത്. മധു നീലകണ്ഠനാണ് സണ്ണിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിങ്ങും സിനോയ് ജോസഫ് ശബ്ദലേഖനവും ചെയ്യും.
ജൂനിയർ ആർടിസ്റ്റായി മലയാള സിനിമയിൽ എത്തിയ ശേഷം വിനയൻ സംവിധാനം ചെയ്ത 'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ' എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ നായകനായി അരങ്ങേറിയത്. പിന്നീടുള്ള നാളുകളിൽ നായക വേഷങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ വില്ലൻ സ്വഭാവ, നടൻ, കൊമേഡിയൻ എന്നീ റോളുകളിലും ജയസൂര്യ തിളങ്ങി.
18 വർഷത്തെ കരിയറിൽ വൈവിധ്യമാർന്ന നിരവധി വേഷങ്ങളിലൂടെ ജയസൂര്യ മലയാള ചലച്ചിത്ര ലോകത്ത് സ്വന്തമായി ഒരു ഇരിപ്പിടം നേടി. കഥാപാത്രങ്ങളുെട വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ആരാധകരെ നിരാശപ്പെടുത്താത്ത ജയസൂര്യ- രഞ്ജിത്ത് ശങ്കർ ടീമിെൻറ അടുത്ത പ്രൊജക്ടിനെ ഏറെ പ്രതീക്ഷയോടെയാണ് സിനിമ ആസ്വാദകർ നോക്കിക്കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.