മോഹൻലാലിന്റെ ദൃശ്യത്തിനോടൊപ്പം ഹിന്ദി പതിപ്പും എത്തുമോ‍? ദൃശ്യം മൂന്നിനെ കുറിച്ച് ജീത്തു ജോസഫ്

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി 2015 ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം പിന്നീട് തെന്നിന്ത്യൻ- ബോളിവുഡ് ഭാഷകളിൽ പ്രദർശനത്തിനെത്തിയിരുന്നു. മലയാളത്തിനെ പോലെ മറ്റുഭാഷകളിലും മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി. ദൃശ്യം രണ്ടാംഭാഗവും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. മൂന്നാം പതിപ്പിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ദൃശ്യം മൂന്നിന്റെ ഹിന്ദി, മലയാളം പതിപ്പുകൾ ഒന്നിച്ച് പ്രദർശനത്തിനെത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. സസ്പെൻസ് ത്രില്ലർ ചിത്രമായ ദൃശ്യത്തിന്റെ ക്ലൈമാക്സിന്റെ ട്വിസ്റ്റ് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് രണ്ട് ഭാഷകളിലും ചിത്രങ്ങൾ ഒന്നിച്ചെത്തുന്നതെന്നായിരുന്നു പ്രചരിച്ച റിപ്പോർട്ട്. എന്നാൽ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ദി ക്യൂവിനോടാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദൃശ്യത്തിന്റെ ഹിന്ദി, മലയാളം പതിപ്പുകൾ ഒന്നിച്ച് റിലീസ് ചെയ്യാൻ പദ്ധതിയില്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്.

മോഹൻലാലിന്റെ ദൃശ്യം 3 ന്റെ തിരക്കഥ പോലും ആരംഭിച്ചിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടേയുള്ളൂ. അത് എന്താകും എങ്ങനെയാകുംഎന്ന് ഇപ്പോൾ പറയാൻ കഴിയില്ല. എന്റെ അടുത്ത ചിത്രമായ റാം പൂർത്തിയാക്കിയ ശേഷമേ സിനിമയുടെ എഴുത്ത് ആരംഭിക്കുകയുള്ളൂ. കൂടാതെ മലയാളം പതിപ്പിന്റെ നിർമാതാക്കൾ ഹിന്ദി പ്രൊഡക്ഷൻ ടീമുമായി ചിത്രത്തെ കുറിച്ച് ചർച്ച ചെയ്തിട്ടില്ല -ജീത്തു ജോസഫ് പറഞ്ഞു.

ബോളിവുഡിൽ മികച്ച പ്രേക്ഷ സ്വീകാര്യത നേടി ദൃശ്യം 2 പ്രദർശനം തുടരുകയാണ്. ഇതിനോടകം തന്നെ 100 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിട്ടുണ്ട്.

Tags:    
News Summary - Jeethu Joseph Opens Up No plans to release Mohanlal and Ajay Devgn’s Drishyam 3 together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.