നസ്‍ലനും മാത്യു തോമസും വീണ്ടും; 'ജോ ആൻഡ് ജോ' ചിത്രീകരണം ആരംഭിച്ചു

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത മെഗാഹിറ്റ്​ ചിത്രം 'തണ്ണീർ മത്തൻ ദിനങ്ങളി'ലൂടെ മലയാളികളുടെ പ്രിയ താരങ്ങളായി മാറിയ മാത്യു തോമസും നസ്‍ലെൻ ഗഫൂറും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന 'ജോ ആൻഡ് ജോ' എന്ന ചിത്രത്തിലാണ്​ ഇരുവരും അഭിനയിക്കുന്നത്​. നിഖില വിമലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്​.


അരുൺ ഡി ജോസും രവീഷ് നാഥും ചേർന്ന് തിരക്കഥയെഴുതിയ സിനിമയുടെ ചിത്രീകരണം കുത്താട്ടുകുളത്ത് ആരംഭിച്ചു. ഇമാജിൻ സിനിമാസിന്റെയും സിഗ്നേച്ചർ സ്റ്റുഡിയോസിന്റെയും ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും പ്രധാന വേഷംത്തിലുണ്ട്. അൻസാർ ഷായാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ടിറ്റോ തങ്കച്ച​െൻറ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകുന്നത്

Tags:    
News Summary - jo and jo starring mathew thomas and naslen shooting started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.