ജോയ് മാത്യു,ഡോ.സനൽ കൃഷ്ണൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് സ്വരം. മുൻവിധികളില്ലാത്ത, പരിമിതികളും അതിരുകളുമില്ലാത്ത ഉപരിമനസിനെക്കുറിച്ചാണ് ഈ ചിത്രം സംസാരിക്കുന്നത്.
മാധ്യമപ്രവർത്തകനായ എ. പി. നളിനനാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നിഖിൽമാധവാണ് സംവിധായകൻ. ക്യാമറ : മോഹിത് ചെമ്പോട്ടിയിൽ എഡിറ്റർ റെജിനാസ് തിരുവമ്പാടി. ഗുരു ജ്ഞാനചെയ്തന്യയെ അവതരിപ്പിക്കുന്നത് പ്രമുഖ നടൻ ജോയ് മാത്യുവാണ്. നാരായണൻ നായർ,കോബ്ര രാജേഷ്എന്നിവരും അഭിനയിക്കുന്നു. ഡോ.സനൽ കൃഷ്ണനാണ് കേന്ദ്ര കഥാപാത്രമായ ഉണ്ണിയെ അവതരിപ്പിക്കുന്നത്.
കവിത ബൈജു, മാളവിക നന്ദൻ, മായ ഉണ്ണിത്താൻ, നന്ദന, വത്സല നിലമ്പൂർ അമേയ,അഖില ശ്യാം , ശ്രീസാന്വവിക, മാസ്റ്റർ അർജുൻ സായി ഇ. ആർ. ഉണ്ണി, അഡ്വ. പ്രേമരാജൻ, പദ്മദാളക്ഷൻ,പ്രജീഷ്കുമാർ,ഷിജു സുധാകരൻ,സുനിൽകുമാർ, N.l.T ഉണ്ണി, ഫാറൂക്ക് മുല്ലപ്പൂ, വേണുഗോപാൽ, ഹമീദ് കൊടിയത്തൂർ,സന്ദീപ് ഗോപാൽ, അശ്വിൻ, സുരേന്ദ്രനാഥ്, ജാക്സൺ,സിജു വേലായുധൻ ബാബുരാജ് കൊടുവയലിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ
എ .പി നളിനൻ, ടി രേഖ പ്രമോദ് വെള്ളച്ചാൽ എന്നിവരുടെ വരികൾക്ക് എൽ. ശശികാന്തും ഹരികുമാർ ഹരേരാമും ഈണം പകർന്നിരിക്കുന്നു. മഞ്ജരി, ഗോപിക മേനോൻ, ഷാരാ ഗിരീഷ്, ഹരികുമാർ ഹരേറാം എം. ബി. മോഹൻദാസ് എന്നിവരാണ് ഗായകർ.
കോഴിക്കോട് മുക്കത്തും പരിസരങ്ങളിലും ചിത്രീകരണം പൂർത്തിയാക്കിയ "സ്വര "ത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. കലാസംവിധാനം :ശ്രീധരൻ എലത്തൂർ, മേക്കപ്പ്:മുകുന്ദൻ നെടിയനാട്. അസോ.ഡയറക്ടർ :യാസിർ. രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദകുമാർ ചെറുകണ്ടിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.