എം.വി കൈരളിയുടെ കഥയുമായി ജൂഡ് ആന്റണി

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കര്‍ എൻട്രി ചിത്രമായി 2018 തിരഞ്ഞെടുത്ത ശേഷം തന്‍റെ പുതിയ ചിത്രവുമായി വരികയാണ് ജൂഡ് ആന്റണി ജോസഫ്. 1970 കളിൽ കേരളത്തിൽ നിന്നും പുറപ്പെട്ട് കാണാതായ 'എം വി കൈരളി' എന്ന ചരക്കുകപ്പലിന്റെ കഥയാണ് സിനിമയുടെ പ്രമേയം. ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായ ജോസി ജോസഫാണ് ചിത്രത്തിന്‍റെ തിരക്കഥയെഴുതുന്നത്.

കേരളാ സർക്കാരിന്റെ ഷിപ്പിംഗ് കോർപ്പറേഷന്റെ പേരിലുണ്ടായ കപ്പലാണ് ദുരൂഹമായി കാണാതായത്. യൂറോപ്പിലെ റോസ്റ്റക്കിലേക്ക് യാത്ര ചെയുകയായിരുന്ന കപ്പൽ നാലാം ദിവസം ഗോവയിൽ വെച്ചായിരുന്നു കാണാതായത്.

20000 ടൺ ഇരുമ്പുമായി 1979 ജൂൺ 30 നായിരുന്നു കപ്പൽ യാത്ര തുടങ്ങിയത്. കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്റ്റനും എറണാകുളം സ്വദേശിയായ അബി മത്തായി ചീഫ് എന്‍ജിനീയറും മലപ്പുറം സ്വദേശിയായ ബേബി സെബാസ്റ്റിയന്‍ റേഡിയോ ഓഫീസറുമായ കപ്പലില്‍ 23 മലയാളികളടക്കം 51 പേരുണ്ടായിരുന്നു.

എം.വി. കൈരളി അപ്രത്യക്ഷമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിവാദങ്ങൾ അവസാനിച്ചില്ല. കപ്പലിനെ കുറിച്ച് പല കഥകളും പ്രചരിക്കുന്നതിനാൽ സിനിമയെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്. ചിത്രത്തിൽ നിവിൻ പോളിയായിരിക്കും പ്രധാന കഥാപാത്രമായിയെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ . തമിഴിലെ വലിയ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. 

Tags:    
News Summary - Jude Anthany Joseph- M.V Kairali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.