തെന്നിന്ത്യൻ സിനിമയിൽ സജീവമാകാനുള്ള കാരണം പറഞ്ഞ് നടി ജ്യോതിക. 27 വർഷമായി തനിക്ക് ബോളിവുഡിൽ നിന്ന് ഒരു ഓഫർ പോലും ലഭിച്ചില്ലെന്നും ഇതാണ്തെന്നിന്ത്യൻ സിനിമകളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതെന്നും നടി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'എനിക്ക് ഹിന്ദി സിനിമ ചെയ്യാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, എന്നെ തേടി തിരക്കഥകളൊന്നും വന്നില്ല. കൂടാതെ എന്റെ ആദ്യ ഹിന്ദി ചിത്രം തിയറ്ററുകളിൽ വൻ പരാജയമായിരുന്നു. തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടിട്ടും എനിക്ക് ബോളിവുഡിൽ നിന്ന് ഓഫറുകൾ ലഭിച്ചില്ല. ചില ആളുകൾ ഞാൻ തെന്നിന്ത്യക്കാരിയാണെന്നും ഹിന്ദി സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രചരിപ്പിച്ചു'- ജ്യോതിക പറഞ്ഞു.
വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത ജ്യോതിക വീണ്ടും വെള്ളിത്തിരയിൽ സജീവമായിട്ടുണ്ട്. പോയവർഷം പുറത്തിറങ്ങിയ മലയാള ചിത്രം കാതൽ വൻ വിജയമായിരുന്നു. മമ്മൂട്ടിക്കൊപ്പം ഓമന എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്
27 വർഷത്തിന് ശേഷം ബോളിവുഡിൽ തിരിച്ചെത്തിയിട്ടുണ്ട്. മാധവൻ, അജയ് ദേവ്ഗൺ എന്നിവർ പ്രധാനവേഷത്തിലെത്തിയ ശെയ്ത്താൻ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിയത്.ചിത്രം വൻ വിജയമായിരുന്നു, കൂടാതെ ' ശ്രീകാന്ത് ', ' ഡബ്ബ കാർട്ടൽ ' എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള നടിയുടെ ബോളിവുഡ് ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.