മലയാള സിനിമക്ക് മറ്റൊരു മേൽവിലാസം നൽകിയ സംവിധായകനായിരുന്നു കെ.ജി ജോർജ്. മരംചുറ്റി പ്രണയങ്ങൾ കറുപ്പിലും വെളുപ്പിലുമായ മലയാള സിനിമയിൽ നിറഞ്ഞു നിന്ന സമയത്താണ് സ്വപ്നാടനം എന്ന ചിത്രവുമായി കെ.ജി. ജോര്‍ജ് ചുവടുവെക്കുന്നത്. രാമു കാര്യാട്ടെന്ന ചലച്ചിത്ര ഗുരുവില്‍നിന്ന് പഠിച്ച പാഠങ്ങള്‍ കുറച്ചുകൂടി മിഴിവോടെ അവതരിപ്പിച്ച ജോർജ് വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചു.
‘സ്വപ്നാടനം' എന്ന ചിത്രം ജോർജിന്റെ സിനിമ ജീവിതത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും നിർണ്ണായക വഴിത്തിരിവായിരുന്നു. ജീവിത സഖിയായ സൽമയെ കണ്ടുമുട്ടുന്നതും ഈ ചിത്രത്തിലൂടെയായിരുന്നു. സ്വപ്നാടനത്തിൽ പാട്ടുപാടാൻ അവസരം ചോദിച്ചെത്തിയ സൽമ പിന്നീട് കെ.ജി ജോർജിന്റെ ജീവിത സഖിയായി.
മദ്രാസിലെ റോഡിൽ വെച്ചാണ് സൽമ പാട്ടുപാടാൻ അവസരം ചോദിച്ചെത്തുന്നത്. എന്നാൽ സ്വപ്നാടത്തിൽ അവസരം കൊടുക്കാനായില്ല. പിന്നീട് പുറത്തിറങ്ങിയ ‘ഓണപ്പുടവ’യിലും ‘ഉള്‍ക്കടലി’ലും പാട്ടുകൾ നൽകി. പിന്നീട് മനുഷ്യ മനസുകളിൽ വിങ്ങൽ സൃഷ്ടിച്ചുകൊണ്ട് കടന്നു പോയ കെ.ജി ജോർജിന്റെ സിനിമ ജീവിതത്തിൽ പാട്ടുമായി സൽമ കൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.