ടൊവിനോ-സുരാജ്​ ചിത്രം 'കാണെ കാണെ' ഒ.ടി.ടി റിലീസിന്​; ടീസർ പുറത്ത്​

ബേസിൽ ജോസഫ്​ സംവിധാനം ചെയ്യുന്ന​ ബിഗ്​ ബജറ്റ്​ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിക്ക്​ പിന്നാലെ മറ്റൊരു ടൊവിനോ തോമസ്​ ചിത്രം കൂടി ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഉയരെ എന്ന ചിത്രത്തിന്​ ശേഷം മനു അശോകൻ സംവിധാനം ചെയ്ത്​​ ടൊവിനോയും സുരാജ്​ വെഞ്ഞാറമൂടും നായകവേഷത്തിലെത്തുന്ന 'കാണെ കാണെ'യാണ്​ സോണി ലിവ്​ലൂടെ പ്രേക്ഷകരിലേക്ക്​ എത്തുന്നത്​.

റിലീസിന്​ മുന്നോടിയായി ചിത്രത്തി​െൻറ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന്‍, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, അലോഖ്, ബിനു പപ്പു, ശ്രുതി ജയന്‍, ധന്യ മേരി വര്‍ഗീസ്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ്​ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ബോബി സഞ്ജയ് കൂട്ടുകെട്ടാണ്. ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സി​െൻറ ബാനറില്‍ ടി.ആര്‍ ഷംസുദ്ധീനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല – ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയന്‍ പൂങ്കുന്നമാണ്.

Full View

Tags:    
News Summary - Kaane Kaane OTT Release Official Teaser out Malayalam Movie SonyLIV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.