മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതൽ ദ കോർ’. ചിത്രം മികച്ച അഭിപ്രായമാണ് ആസ്വാദകരിൽ നിന്നും നിരൂപകരിൽനിന്നും നേടുന്നത്. സമുഹമാധ്യമങ്ങളിൽ ആകമാനം പോസിറ്റീവ് റിവ്യൂസ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാലിത് ബോക്സോഫീസ് പ്രകടനത്തെ എത്രമാത്രം സ്വാധീനിച്ചു എന്നത് കലക്ഷൻ റിപ്പോർട്ടിലൂടെയാണ് അറിയേണ്ടത്. കാതലിന്‍റെ മൂന്ന് ദിവസത്തെ കലക്ഷൻ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ആദ്യ ദിനം ചിത്രത്തിന് 1.05 കോടി രൂപയാണ് കലക്ഷനെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം ദിനത്തിൽ 1.25 കോടി ചിത്രം നേടി. മൂന്നാം ദിനം 1.75 കോടിയും സിനിമ കലക്ട് ചെയ്തിട്ടുണ്ട്. മൂന്ന് ദിവസംകൊണ്ട് സിനിമ ആകെ നേടിയത് 4.05 കോടിയാണ്. സൂചനകൾ അനുസരിച്ച് കുറച്ച് ദിവസംകൂടി സിനിമക്ക് പോസിറ്റീവ് റിപ്പോർട്ടുകൾ ലഭിക്കാനിടയുണ്ട്.അവധിദിവസമായ ഞായറാഴ്ച്ച സിനിമ കൂടുതൽ പണംവാരുമെന്നാണ് തീയറ്റർ ഉടമകൾ പ്രതീക്ഷിക്കുന്നത്.
പ്രഖ്യാപനം മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധലഭിച്ച ചിത്രമാണ് കാതല്‍. ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരന്നിരുന്നു. 13 വർഷത്തെ ഇടവേളയ്ക്കുശേഷം ജ്യോതിക മലയാളത്തിലെത്തുന്ന ചിത്രമാണ് കാതൽ. 2009-ൽ പുറത്തിറങ്ങിയ 'സീതാകല്യാണം' ആണ് ജ്യോതിക ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. 'കണ്ണൂർ സ്‌ക്വാഡി'ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്. ആദർശ് സുകുമാരൻ പോൾസൺ സക്കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. സാലു കെ തോമസാണ് ഛായാഗ്രാഹണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.