ലോകം മുഴുവൻ ചർച്ചയായ മമ്മൂട്ടി ചിത്രമാണ് കാതൽ. തിയറ്ററുകളിൽ മികച്ച സ്വീകാര്യ നേടിയ ചിത്രംഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിച്ചത്.
ജനുവരി നാല് മുതൽ വിദേശത്ത് ചിത്രം വാടകക്ക് ലഭ്യമായിരുന്നു. ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലാണ് ഇത് ലഭ്യമായത്. തിയറ്ററുകളിലേത് പോലെ ഒ.ടി.ടിയിൽ നിന്നും മികച്ച അഭിപ്രായമാണ് കാതലിന് ലഭിക്കുന്നത്.
കാതലിനെ പ്രശംസിച്ച് ന്യൂയോർക്ക് ടൈംസ് രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രശംസിക്കുന്നതിനൊടൊപ്പം സിനിമയിലെ കഥ പറച്ചിൽ രീതിയേയും ലേഖത്തിൽ അഭിനന്ദിച്ചിരുന്നു.'പാട്ടും നൃത്തവുമില്ലാത്ത ഒരു ഇന്ത്യന്‍ സിനിമ. പ്രണയിക്കുന്നവര്‍ സംസാരിക്കുന്നതുപോലുമില്ല. ക്ഷണികമായി കണ്ണുകള്‍ ഉടക്കുമ്പോള്‍ മാത്രമാണ് അവര്‍ തമ്മില്‍ സംവദിക്കുന്നത്. കാര്‍ ചേസില്ല, സംഘട്ടന രംഗങ്ങളില്ല, ദുര്‍ബലരായ പുരുഷന്മാർ. അവര്‍ കരയുകയും ചെയ്യുന്നു. തെന്നിന്ത്യയിലെ ഒരു സൂപ്പർ താരം സ്വവര്‍ഗാനുരാഗിയായി അഭിനയിക്കുന്നു. അത് കേരളത്തിന് പുറത്തും വലിയ ചര്‍ച്ചയാകുന്നു'- എന്നാണ് മുജീബ് മാഷല്‍ തയാറാക്കിയ ലേഖത്തിൽ പറഞ്ഞത്.
മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ജ്യോതികയാണ് നായികയായി എത്തിയത്. മാത്യു ദേവസ്സിയായി മെഗാസ്റ്റാർ പ്രേക്ഷകരെ ഞെട്ടിച്ചപ്പോൾ ഉള്ളിലൊരു പിടച്ചിലോടെയാണ് ഓമനയെ പ്രേക്ഷകർ സ്വീകരിച്ചത്. മമ്മൂട്ടിയുടെത് മാത്രമല്ല ജ്യോതികയുടെ കരിയറിലെയും ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് കാതലിലേത്.
2023 നവംബർ 23നാണ് കാതൽ തിയറ്ററുകളിലെത്തിയത്. ആര്‍.എസ്. പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ. ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ആർട്ട്: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ: ടോണി ബാബു MPSE, ഗാനരചന: അലീന, വസ്ത്രലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഡിസൈൻ: ആന്റണി സ്റ്റീഫൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.