പൃഥ്വിരാജിന്‍റെ 'കടുവ' ഒ.ടി.ടി പ്രദർശനത്തിന്

ഷാജി കൈലാസിന്‍റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായ ആക്ഷൻ ചിത്രം 'കടുവ' ഒ.ടി.ടി പ്രദർശനത്തിന്. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയതിന് പിന്നാലെയാണ് ചിത്രം സ്വീകരണ മുറികളിലേക്കെത്തുന്നത്. ആഗസ്റ്റ് നാലിന് പ്രൈം വീഡിയോയിലാണ് എക്‌സ്‌ക്ലൂസീവ് ഡിജിറ്റൽ പ്രീമിയർ.

പൃഥ്വിരാജിന് പുറമേ വിവേക് ഒബ്‌റോയ്, സംയുക്ത മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമാണം.

ജീവിതത്തേക്കാൾ വലിയ മാസ്സ്, ആക്ഷൻ എന്റർടെയ്‌നറാണ് കടുവയെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞു. മലയാള സിനിമക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് വളരെയധികം സ്നേഹം ലഭിക്കുന്നുണ്ട്. ഒ.ടി.ടിയിൽ റിലീസ് ചെയ്യുമ്പോൾ കടുവയ്ക്ക് അതേ സ്നേഹവും അഭിനന്ദനവും ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് -പൃഥ്വിരാജ് പറഞ്ഞു. 

Tags:    
News Summary - Kaduva movie OTT release announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.