സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ! അന്വേഷണ കഥയുമായി കലാഭവൻ ഷാജോൺ

ലാഭവൻ ഷാജോണിനെ കേന്ദ്രകഥാപാത്രമാക്കി സനൂപ് സത്യൻ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. പ്രശസ്ത താരങ്ങളായ സുരേഷ് ഗോപി,ദിലീപ്, എന്നിവരുടെ  ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

മുപ്പത്തിയഞ്ചു വർഷത്തോളം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈം വിഭാഗത്തിൽ ജോലി ചെയ്ത് ഒദ്യോഗിക രംഗത്തു നിന്നും വിരമിച്ച റിട്ട. എസ്.ഐ.രാമചന്ദ്രൻ സ്വന്തം നിലയിൽ ഒരു അന്വേഷണ ഏജൻസി ആരംഭിച്ച്, പൊലീസ് ഡിപ്പാർട്ട്മെന്റിനെ സഹായിക്കുന്ന ചിത്രമാണിത്. കലാഭവൻ ഷാജോണാണ്  രാമചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബൈജു സന്തോഷ്,അനുമോൾ, സുധീർ കരമന, പ്രേം കുമാർ ഉണ്ണി രാജാ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവൻ ,ഗീതി സംഗീത, ബാദ്ഷാ അരുൺ പുനലൂർ, ലഷ്മിദേവൻ, കല്യാൺ ഖാനാ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

സംവിധായകൻ സനൂപ് സത്യനും അനീഷ്.വി.ശിവദാസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഗാനങ്ങൾ - ദീപക് ചന്ദ്രൻ സംഗീതം - അനു വി. ഇവാൻ,ഛായാഗ്രഹണം - ജോ ക്രിസ്റ്റോ സേവ്യർ, എഡിറ്റിംഗ്‌ -വിഷ്ണുഗോപാൽ.എ.ഡി.1877 സെൻസ് ലോഞ്ച് എന്റെർടൈൻമെന്റിന്റെ ബാനറിൽ ഷിജു മിസ്പ, ബിനിൽ തോമസ്, സനൂപ് തോമസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Tags:    
News Summary - Kalabhavan Shajohn's CID Ramachandran Retd SI movie First Look Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.