പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ- വിഡിയോ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കല്‍ക്കി 2898 AD'. ചിത്രത്തിന്റെ അനിമേഷൻ വെബ് സീരീസായ ഭുജി ആന്‍ഡ് ഭൈരവയുടെ ട്ര‍െയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ട്രെയിലർ എത്തിയിരിക്കുന്നത്. മേയ് 31 മുതല്‍ ആമസോണ്‍ല പ്രൈമിൽ സ്ട്രീം ചെയ്യും.

ഇന്ത്യയില്‍ തന്നെ ആദ്യത്തെ ആനിമേഷന്‍ സീരീസ് സ്‌ക്രീനിങ്ങ് എപ്പിസോഡ് ആരംഭിക്കുകയാണ് ടീം കല്‍ക്കി 2898 AD. ആദ്യ എപ്പിസോഡ് ഭുജി ആന്‍ഡ് ഭൈരവ മേയ് 30 ന് തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.ഹൈദരാബാദ് ഐഎംബി സിനിമാസ്, സിനിപോളിസ് അന്ധേരി മുംബൈ, ഡിഎല്‍എഫ് സാകേത് ഡല്‍ഹി, ഒറിയോണ്‍ മാള്‍ ഹൈദരാബാദ്, റീല്‍ സിനിമാസ് ദുബായ് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളില്‍ ചിലത്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.ദീപിക പദുകോണ്‍ ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമല്‍ ഹാസനും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്ത് ചിത്രം നിര്‍മിക്കുന്നു. പി ആര്‍ ഒ -ആതിര ദിൽജിത്ത്.

Full View


Tags:    
News Summary - Kalki 2898 AD Movie Bujji And Bhairava Animation Video Trailer Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.