നടൻ കമൽ ഹാസൻ ആശുപത്രിയിൽ. പനിയെ തുടർന്ന് ബുധനാഴ്ചയാണ് നടനെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും കുറച്ച് ദിവസത്തേക്ക് പൂർണ്ണ വിശ്രമം വേണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഹൈദരാബാദിൽ നിന്ന് മടങ്ങി എത്തിയതിന് പിന്നാലെയാണ് നടന് പനി ബാധിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പ്രിയതാരത്തിന് രോഗശാന്തി നേർന്ന് കൊണ്ട് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.
ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ആണ് കമലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. കാജൾ അഗർവാളാണ് നായിക. സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് താരം. ഇന്ത്യൻ 2ന് ശേഷം മണിരത്നം ചിത്രത്തിന്റെ ഭാഗമാകും. വിക്രമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ കമൽ ഹാസന്റെ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.