കമല്‍ ഹാസന്‍ ചിത്രമായ ഇന്ത്യന്‍ 2 ഇടവേളക്കുശേഷം വീണ്ടും ചിത്രീകരണത്തിന് ഒരുങ്ങുമ്പോള്‍ സിനിമയുടെ ദൈര്‍ഘ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ശങ്കര്‍ ഇതുവരെ സംവിധാനം ചെയ്തിട്ടുള്ള സിനിമകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സിനിമയായിരിക്കും ഇന്ത്യന്‍ 2 എന്നാണ് വിവരം. സമീപ കാലത്ത് റിലീസ് ചെയ്തിട്ടുള്ള തമിഴ് സിനിമകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രം കൂടിയായിരിക്കും ഇത്. സിനിമയ്ക്ക് ഏകദേശം 3 മണിക്കൂറും 10 മിനിറ്റുമാണ് ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ട്. ഇത് കമല്‍ ഹാസന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ചിത്രമാണ്. 3 മണിക്കൂര്‍ 12 മിനിറ്റുമുള്ള 'ഹേ റാം' ആണ് ആദ്യ സ്ഥാനത്തുള്ളത്. ഇന്ത്യൻ സിനിമയുടെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റുമായിരുന്നു.
ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും. സെപ്റ്റംബര്‍ 15ന് ടീമിനൊപ്പം കമല്‍ ഹാസന്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 'ഇന്ത്യന്‍ 2'ലെ തന്റെ കഥാപാത്രത്തിനായി താരം വന്‍ മേക്ക് ഓവറിലായിരിക്കും എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. കാജല്‍ അഗര്‍വാള്‍, ഐശ്വര്യ രാജേഷ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
1996ല്‍ പുറത്തിറങ്ങിയ 'ഇന്ത്യന്‍' വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു. കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ സിനിമയിലെ നായിക മനീഷ കൊയ്രാള ആയിരുന്നു. ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എ.ആര്‍. റഹ്മാനാണ്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ജയന്റ് മൂവീസും ലൈക്കാ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'ഇന്ത്യന്‍ 2' നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.