കമൽ ഹാസന്റ സിനിമകൾ പോലെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. സിനിമ പോലെ വിജയമായിരുന്നില്ല കുടുംബ ജീവിതം. രണ്ട് വിവാഹവും നീണ്ടു നിന്നില്ല. പിന്നീട് നടി ഗൗതമിയായിട്ടുള്ള ബന്ധവും പാതിവഴിയിൽ പിരിഞ്ഞു.
ക്ലാസിക്കൽ നർത്തകിയായ വാണി ഗണപതിയെയാണ് നടൻ ആദ്യം വിവാഹം കഴിച്ചത്. 1978 ൽ വിവാഹിതരായ ഇവർ നീണ്ട 10 വർഷത്തിന് ശേഷം 1988 ൽ വേർപിരിയുകയായിരുന്നു. അതേവർഷം തന്നെ നടി സരിഗയെ വിവാഹം കഴിച്ചു. ഈ ബന്ധം 2004 ൽ നിയമപരമായി വേർപിരിഞ്ഞു.
തന്റെ ആദ്യ വിവാഹ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് കമൽ ഹാസൻ. സിമി ഗരേവാളുമായിട്ടുള്ള അഭിമുഖത്തിലാണ് വാണി ഗണപതിയുമായുള്ള കുടുംബജീവിതം തകർന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ആ ബന്ധം വിചാരിച്ചത് പോലെ മുന്നോട്ട് പോയില്ലെന്നും വിവാഹത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും താരം പറഞ്ഞു.
ആ ബന്ധം വിചാരിച്ചത് പോലെ വിജയിച്ചില്ല. കള്ളം പറയുന്നില്ല. വളരെ കഠിനമായിരുന്നു. ഞാൻ സന്തോഷവാനായിരിക്കാൻ ആഗ്രഹിച്ചെന്നും കമൽ ഹാസൻ പറഞ്ഞു. വിവാഹത്തോടുളള വിശ്വാസം അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അക്കാലത്ത് ആളുകളെ ഞെട്ടിച്ചുകൊണ്ട് ഞാൻ അതിനെക്കുറിച്ച് ഉറക്കെ സംസാരിക്കുമായിരുന്നു- കമൽ കൂട്ടിച്ചേർത്തു.
ആദ്യ ഭാര്യ വാണി ഗണപതിയിൽ നിന്നുളള വേർപിരിയൽ വളരെ കഠിനമായിരുന്നു. സരിഗയുമായി വളരെ പെട്ടെന്ന് തന്നെ അടുക്കുകയായിരുന്നു- നടൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.