'ഇന്ത്യന്‍' 2വിന്‍റെ വിശേഷവുമായി കമൽഹാസൻ

ഉലകനായകന്‍ കമൽഹാസനും ഹിറ്റ് സംവിധായകന്‍ ശങ്കറും ഒരുമിക്കുന്ന 'ഇന്ത്യന്‍' 2വിന്‍റെ ഷൂട്ടിങ്ങ് ഉടന്‍ പുനരാരംഭിക്കും. രാംചരൺ നായകനാകുന്ന ശങ്കറിന്‍റെ ആർ.സി 15 സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷം 'ഇന്ത്യന്‍' 2 വിന്റെ ഷൂട്ടിങ്ങ് പുനരാരംഭിക്കുമെന്ന് കമലഹാസന്‍ പറഞ്ഞു. 'ഇന്ത്യന്‍' 2 ന്റെ സെറ്റിലേക്ക് തിരിച്ചുവരാൻ താനും ശങ്കറും ആവേശത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്രം സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നിതിനിടെയാണ് നടന്‍റെ വെളിപ്പെടുത്തൽ.

2020ൽ നാല് പേരുടെ ജീവൻ അപഹരിച്ച ഒരു ക്രെയിൻ അപകടത്തെത്തുടർന്നാണ് 'ഇന്ത്യന്‍' 2 ന്റെ ഷൂട്ടിങ്ങ് നിർത്തിവെച്ചത്. കോവിഡ് മഹാമാരിക്ക് പിന്നാലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഷൂട്ടിങ്ങ് പുനാരാരംഭിക്കാനായില്ല.

'ഇന്ത്യന്‍' സിനിമയുടെ രണ്ടാം ഭാഗമാണിത്. ശങ്കർ സംവിധാനം ചെയുന്ന 'ഇന്ത്യന്‍' 2 ഒരു ആക്ഷൻ ത്രില്ലറാണ്. കാജൽ അഗർവാൾ, സിദ്ധാർഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, ബോബി സിമ, നെടുമുടി വേണു, സമുദ്രക്കനി തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    
News Summary - Kamal Haasan says he and Shankar are excited for Indian 2, shares update on film's shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.