എം.ജി സോമൻ വല്യേട്ടൻ; നടനുമായുള്ള ബന്ധത്തെ കുറിച്ച് കമൽഹാസൻ

ടൻ എം.ജി സോമൻ വല്യേട്ടനായിരുന്നെന്ന് കമൽഹാസൻ.12 വയസ്സിന്റെ മൂപ്പുണ്ടായിരുന്നെങ്കിലും എടാ പോടാ ബന്ധമായിരുന്നെന്നും നടൻ പറഞ്ഞു. എം.ജി.സോമൻ വിടവാങ്ങിയതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിലാണ് നടനുമായുള്ള ആത്മബന്ധത്തെ കുറിച്ച് കമൽ ഹാസൻ പറഞ്ഞത്.

സോമനുമായി വല്യേട്ടൻ ബന്ധമായിരുന്നു. ഞങ്ങൾ തമ്മിൽ 12 വയസ്സിന്റെ മൂപ്പുണ്ടായിരുന്നെങ്കിലും എടാ, പോടാ വിളികളായിരുന്നു അധികവും. കേരളത്തിലെത്തിയാൽ ഒരുമിച്ചാകും മിക്കപ്പോഴും താമസം. സോമന്റെ പേരിലുള്ള ഏത്‌ ചടങ്ങിൽ പങ്കെടുക്കുന്നതും എനിക്ക് കുടുംബക്കാര്യമാണെന്നും കമൽഹാസൻ  വ്യക്തമാക്കി.

ഇന്ത്യൻ എയർഫോഴ്സിലെ ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് എംജി സോമൻ അഭിനയത്തിൽ സജീവമാകുന്നത്. നാടകത്തിലൂടെ വെളളിത്തിരയിൽ എത്തിയ സോമൻ മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച ഗായത്രി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ ചുവട് വെക്കുന്നത്. പിന്നീട് നായകനായും വില്ലനായും മലയാളസിനിമയിൽ ഒരു യുഗം സൃഷ്ടിച്ചു. 56ാം വയസിലായിരുന്നു  വിയോഗം. 1997-ൽ പുറത്തിറങ്ങിയ ലേലമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. നിറഞ്ഞ സദസ്സിൽ ഓടുമ്പോഴായിരുന്നു അന്ത്യം.

Tags:    
News Summary - Kamal Haasan Shares Memory Of Late Actor Mg Soman At 25th death anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.