മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിനോടൊപ്പം കമൽ ഹാസനും?

 മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഇതാദ്യമായിട്ടാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നത്. 2023ൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മോഹൻലാലിനോടൊപ്പം കമൽഹാസനും ഒരു പ്രധാനവേഷത്തിൽ എത്തുന്നതായി റിപ്പോർട്ട്.  അതിഥി വേഷത്തിലാണ്  കമൽ ഹാസൻ എത്തുന്നതെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ ഇതിനെ കുറിച്ച് താരങ്ങളോ അണിയറ പ്രവർത്തകരോ പ്രതികരിച്ചിട്ടില്ല.

പുറത്തു വന്ന റിപ്പോർട്ട് ശരിയാണെങ്കിൽ ഒരു നീണ്ട ഇടവേളക്ക് ശേഷമാകും ഇരുവരും ഒന്നിച്ച് ബിഗ് സ്ക്രീനിൽ എത്തുന്നത്.' ഉന്ന പോലൊരുവൻ' എന്ന ചിത്രത്തിൽ മോഹൻലാലും കമൽ ഹാസനും അഭിനയിച്ചിരുന്നു.

ബോളിവുഡ് താരം വിദ്യുത് ജാംവാൽ മലൈക്കോട്ടൈ വാലിബനിൽ വില്ലൻ വേഷത്തിൽ എത്തുന്നതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മോഹൻലാൽ ഗുസ്തിക്കാരനായി എത്തുന്ന  ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്  ആമേന്റെ തിരക്കഥകൃത്തായ പിഎസ് റഫീക്കാണ്. പ്രശാന്ത് പിള്ളയാണ് സംഗീതം. ഇദ്ദേഹമായിരുന്നു ആമേനും സംഗീതം ഒരുക്കിയത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠനും ലിജോയും ഒന്നിക്കുന്ന ചിത്രമാണിത്.

Tags:    
News Summary - Kamal Haasan To Be Part Of Mohan Lal's Malaikottai valiban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.