ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം മയൻകുഞ്ഞിന്‍റെ ട്രെയിലർ പങ്കുവെച്ച് നടൻ കമൽഹാസൻ. 'ഫാസിലിന്‍റെ കുഞ്ഞ് എന്‍റേയുമാണ്' എന്ന് കുറിച്ചുകൊണ്ടാണ് കമൽഹാസൻ ട്രെയിലർ ട്വീറ്റ് ചെയ്തത്.
'ഫാസിലിന്‍റെ കുഞ്ഞ് എന്‍റേയുമാണ്. മികവ് എപ്പോഴും വിജയിക്കട്ടെ. ഫഹദ് മുന്നേറുകയാണ്. എന്റെ എല്ലാ ഏജന്റുമാരും വിജയിക്കണം. പരാജയം എന്ന ഒന്ന് അവര്‍ക്കില്ല. ഒരു ടീം എന്താണെന്ന് കാണിച്ച് കൊടുക്ക്.' -കമൽഹാസൻ ട്വീറ്റിൽ പറഞ്ഞു.
സംവിധായകന്‍ ഫാസിലിന്റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പ്രകൃതി ദുരന്തത്തിന്റെ ആഴവും ഭീകരതയും പങ്കുവയ്ക്കുന്ന സമാനതകളില്ലാത്ത ദൃശ്യാനുഭവമാണ് ട്രെയിലർ സമ്മാനിച്ചത്. സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.