നിവിൻ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത കനകം കാമിനി കലഹത്തിന്റെ ട്രെയ്‌ലർ റിലീസ് ആയി. നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ച് നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്ചേഴ്സ് നിര്‍മിച്ച കനകം കാമിനി കലഹം ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയാണ്.നവംബർ 12ന് സിനിമ റിലീസാകും.
തീർത്തും ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിതെന്ന് ട്രെയ്ലറിൽ നിന്നു മനസിലാക്കാൻ കഴിയും. മലയാളത്തില്‍ സമീപകാലത്തൊന്നും ആരും പരീക്ഷിച്ചിട്ടില്ലാത്ത അബ്സെര്‍ഡ് ഹ്യൂമറാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളതെന്നാണ് ട്രെയിലർ നല്‍കിയ സൂചന. ആദ്യചിത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകന്‍ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍.ഈ കോവിഡ് കാലത്ത് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ക.കാ.ക.
ഏറെ വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന്‍ കൊതിച്ച എന്റെര്‍ടെയിനറായിരിക്കും ചിത്രം. സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍,വിന്‍സി അലോഷ്യസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയാണ്. എഡിറ്റര്‍ - മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈന്‍ - ശ്രീജിത്ത് ശ്രീനിവാസന്‍, മ്യൂസിക് - യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രവീണ്‍ ബി മേനോന്‍, കല - അനീസ് നാടോടി, മേക്കപ്പ് - ഷാബു പുല്‍പ്പള്ളി, കോസ്റ്റ്യൂംസ് - മെല്‍വി.ജെ, പരസ്യകല - ഓള്‍ഡ് മോങ്ക്‌സ്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വാര്‍ത്ത പ്രചരണം - പി.ശിവപ്രസാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.