പത്താനെക്കുറിച്ച് കങ്കണയും അനുപം ഖേറും പറയുന്നു; ‘ഇതുപോലുള്ള സിനിമകൾ വിജയിക്കണം’

ഷാരൂഖ് ഖാന്‍ നായകനായെത്തിയ പത്താനെ പ്രശംസിച്ച് ബോളിവുഡ് അഭിനേതാക്കളായ കങ്കണ രണാവതും അനുപം ഖേറും. പത്താന്‍ വളരെ നന്നായി പോകുന്നുവെന്നും ഇത്തരം ചിത്രങ്ങള്‍ ചിത്രങ്ങള്‍ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.

ഹിന്ദി സിനിമ മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് പിന്നിലായിപ്പോയെന്നും സിനിമാ വ്യവസായത്തെ തിരികെക്കൊണ്ടുവരാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. പത്താന്‍ ഭീമമായ ബഡ്ജറ്റില്‍ നിര്‍മിച്ച വലിയൊരു സിനിമയാണെന്ന് കങ്കണയ്‌ക്കൊപ്പം ഉണ്ടായിരുന്ന അനുപം ഖേര്‍ ചൂണ്ടിക്കാട്ടി.

'എമര്‍ജന്‍സി'യാണ് കങ്കണയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും കങ്കണ തന്നെയാണ്. അതേസമയം, വിവാദങ്ങള്‍ 'പത്താന്‍' ഗുണംചെയ്തുവെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ആനന്ദ് സിദ്ധാര്‍ഥാണ് പത്താന്‍ സംവിധാനം ചെയ്തിരിക്കുന്നത്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം.

നൂറിലേറെ രാജ്യങ്ങളില്‍ റിലീസെന്ന റെക്കോഡുമായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വിദേശരാജ്യങ്ങളില്‍ 2500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

അഡ്വാന്‍സ് ബുക്കിങ്ങിലും പഠാന്‍ നേട്ടം കൊയ്തിരുന്നു. 5.21 ലക്ഷം ആദ്യദിന ബുക്കിങ്ങുകളുമായി കെ.ജി.എഫ്. ചാപ്റ്റര്‍ 2 വിനെ മറികടന്ന് ഇന്ത്യയില്‍ ഈ വിഭാഗത്തില്‍ മുന്നിലുള്ള രണ്ടാമത്തെ ചിത്രമായി പഠാന്‍ മാറി. കെ.ജി.എഫ്. ചാപ്റ്റര്‍ 2 വിന്റെ ആദ്യദിന ബുക്കിങ് 5.15 ലക്ഷമായിരുന്നു. 6.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റ ബാഹുബലി 2 ആണ് ഒന്നാമത്.

രണ്ട് വര്‍ഷത്തിനുശേഷം ട്വിറ്ററില്‍ തിരികെയെത്തിയ കങ്കണ, സിനിമാ മേഖലയെ വിമര്‍ശിച്ചിരുന്നു. സിനിമാ മേഖലയിലെ പണത്തിന്‍റെ സ്വാധീനത്തെ കുറിച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്- "സിനിമാ വ്യവസായം വളരെ മോശവും അസംബന്ധവുമാണ്. കലയിലൂടെയും പ്രയത്നത്തിലൂടെയും സൃഷ്ടികളിലൂടെയും വിജയം വരിക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം, കലയ്ക്ക് മറ്റൊരു ലക്ഷ്യവുമില്ലെന്ന മട്ടിൽ അവർ നിങ്ങളുടെ മുഖത്ത് മിന്നുന്ന കറൻസി എറിയുന്നു. അത് അവരുടെ താഴ്ന്ന നിലവാരത്തെയും തരംതാഴ്ന്ന ജീവിതത്തെയും തുറന്നു കാട്ടുന്നു".

Tags:    
News Summary - Kangana Ranaut, Anupam Kher call Shah Rukh Khan's Pathaan 'one of the biggest films'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.