പണമെറിഞ്ഞ് അവരുടെ തരംതാഴ്ന്ന ജീവിതം തുറന്നു കാട്ടുന്നു; സിനിമാ മേഖലയെ കടന്നാക്രമിച്ച് കങ്കണ..

 രണ്ട് വർഷത്തിന് ശേഷം ഒദ്യോഗിക ട്വിറ്റർ അക്കൗണ്ട് വീണ്ടെടുത്തിരിക്കുകയാണ് നടി കങ്കണ. തന്റെ ഏറ്റവും പുതിയ ചിത്രമായ എമർജൻസിയുടെ പാക്കപ്പ് വിഡിയോ പങ്കുവെച്ച് കൊണ്ടാണ് തിരിച്ചു വരവ് അറിയിച്ചത്. കൂടാതെ ട്വിറ്ററിലേക്ക് മടങ്ങി എത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും കങ്കണ ട്വീറ്റ് ചെയ്തു.

ട്വിറ്റർ അക്കൗണ്ട് വീണ്ടെടുത്തതിന് പിന്നാലെ സിനിമ മേഖലയെ വിമർശിച്ച് കങ്കണ എത്തിയിരിക്കുകയാണ്. സിനിമ മേഖലയിലെ പണത്തിന്റെ സ്വാധീനത്തെ കുറിച്ചായിരുന്നു നടിയുടെ ട്വീറ്റ്.

"സിനിമാ വ്യവസായം വളരെ മോശവും അസംബന്ധവുമാണ്. കലയിലൂടേയും പ്രയത്നത്തിലൂടേയും സൃഷ്ടികളിലൂടേയും വിജയം വരിക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം, കലയ്ക്ക് മറ്റൊരു ലക്ഷ്യവുമില്ലെന്ന മട്ടിൽ അവർ നിങ്ങളുടെ മുഖത്ത് മിന്നുന്ന കറൻസി  എറിയുന്നു. അത് അവരുടെ താഴ്ന്ന നിലവാരത്തെയും തരംതാഴ്ന്ന ജീവിതത്തെയും തുറന്നു കാട്ടുന്നു”കങ്കണ കുറിച്ചു. നടിയുടെ ട്വീറ്റ് വൈറലായിട്ടുണ്ട്. നിയമലംഘനത്തെ തുടർന്ന് 2021 ആണ് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യുന്നത്.

എമർജൻസിയാണ്  ഏറ്റവും പുതിയ ചിത്രം. മണികർണ്ണികയ്ക്ക് ശേഷം നടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കങ്കണ ഇന്ദിരാഗാന്ധിയാകുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ്  ചിത്രം നിർമിച്ചിരിക്കുന്നത്. 

Tags:    
News Summary - Kangana Ranaut calls Film Industry Is So Crude

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.