മുംബൈ: കങ്കണ റണാവത്തും ബോളിവുഡും തമ്മിലുള്ള പോര് കൂടുതൽ കടുക്കുന്നു. ടെലിവിഷൻ അഭിമുഖത്തിൽ ഊർമിള മതോണ്ഡ്കറിനെ കങ്കണ സോഫ്റ്റ് പോൺ നായികയെന്ന് വിളിച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണം.
കങ്കണയുടെ പരാമർശം പുറത്ത് വന്നതിന് പിന്നാലെ നിരവധി ബോളിവുഡ് താരങ്ങളാണ് ഊർമിളയെ പിന്തുണച്ച് രംഗത്തെത്തിയത്. ഊർമിള സോഫ്റ്റ്പോൺ നായികയാണെന്നും അതിലൂടെയാണ് അവർക്ക് ബോളിവുഡിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെന്നുമായിരുന്നു കങ്കണയുടെ വിവാദ പരാമർശം.
മസൂം, ചമത്കാർ, രംഗീല, ജുഡായ്, ദൗദ്, സത്യ, ഭൂത്, കൗൺ, ജംഗിൾ, പ്യാർ തുജെ ക്യാ കിയ, തേസാബ്, പിൻജാർ, എക ഹസീന തി തുടങ്ങിയ ചിത്രങ്ങളിലെ ഊർമിളയുടെ മികച്ച പ്രകടനം താൻ ഓർമിക്കുകയാണെന്ന് സ്വരഭാസ്കർ ട്വീറ്റ് ചെയ്ത്. ഈ ചിത്രങ്ങളിലെ അവരുടെ ഡാൻസിങും പ്രണയരംഗങ്ങളിലെ അഭിനയവും മികവുറ്റ് നിൽക്കുന്നതാണെന്നും സ്വര പവ്യക്തമാക്കി.
ബോളിവുഡിനായി സംസാരിച്ച ഊർമിളയേയും ജയാബച്ചനേയും അഭിനന്ദിക്കുന്നതായി ഫറാ ഖാൻ ട്വിറ്ററിൽ കുറിച്ചു. ബോളിവുഡിലെ സുന്ദരിമാരിൽ ഒരാളായ ഊർമിള ഗംഭീര അഭിനേത്രിയാണെന്ന് അനുഭവ് സിൻഹ പറഞ്ഞു.
കങ്കണയുടേത് ദൗർഭാഗ്യകരമായ പ്രസ്താവനയാണെന്നായിരുന്നു ടെലിവിഷൻ നടി ദേവൂലീന ഭട്ടാചാര്യയുടെ പ്രതികരണം. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ബോളിവുഡിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട താരങ്ങളുടെ പേര് കങ്കണക്ക് അറിയുമെങ്കിൽ അത് വെളിപ്പെടുത്തണമെന്ന് ഊർമിള ആവശ്യപ്പെട്ടിരുന്നു. ഇതാണ് കങ്കണയെ പ്രകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.