ചിത്രം: Screenshots/DD News

ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങൾ വിതരണം ചെയ്​തു; ഫാൽക്കേ അവാർഡ്​ രജനീകാന്ത്​ ഏറ്റുവാങ്ങി

ന്യൂഡൽഹി: 67ാമത്​ ദേശീയ ചലച്ചിത്ര പുരസ്​കാര വിതരണം ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്നു. ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവാണ്​ പുരസ്​കാരങ്ങൾ വിതരണം ചെയ്​തത്​. 51ാമത്​ ദാദാ സാഹെബ്​ ഫാൽക്കെ പുരസ്​കാരം തമിഴ്​ നടൻ രജനീകാന്തിന്​ സമ്മാനിച്ചു.

മികച്ച നടൻമാരായി തെര​ഞ്ഞെടുക്കപ്പെട്ട ധനുഷും (അസുരൻ) മനോജ്​ ബാജ്​പേയിയും (ഭോൻസ്​ലെ) പുരസ്​കാരങ്ങൾ ഏറ്റുവാങ്ങി. ​മണികർണിക, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്​ കങ്കണ റണാവത്താണ്​ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്​.

കോവിഡ്​ കാരണം അനിശ്ചിതമായി കാലതാമസം നേരിട്ട പുരസ്​കാരങ്ങളാണ്​ മാർച്ചിൽ പ്രഖ്യാപിച്ചത്​. 2019 മുതലുള്ള സിനിമകൾക്കാണ് പുരസ്​കാരങ്ങൾ നൽകിയത്​. 11 പുരസ്​കാരങ്ങളാണ്​ ഇത്തവണ മലയാള സിനിമക്ക്​ ലഭിച്ചത്​. മികച്ച സിനിമയായി പ്രിയദർശൻ സംവിധാനം ചെയ്​ത 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' ആണ്​ തിര​െഞ്ഞടുക്കപ്പെട്ടത്​. മറ്റ്​ രണ്ട്​ പുരസ്​കാരങ്ങളും മരക്കാറിന്​ ലഭിച്ചു. മികച്ച വസ്​ത്രാലങ്കാരം (സുജിത്​, സായി) വിഎഫ്എക്സ് (സിദ്ധാർഥ് പ്രിയദർശൻ)​ എന്നിവർക്കാണ്​ പുരസ്​കാരം ലഭിച്ചത്​.

സജിൻബാബു സംവിധാനം ചെയ്​ത മലയാള സിനിമയായ ബിരിയാണിക്ക്​ പ്രത്യേക പരാമർശം ലഭിച്ചു. രാഹുൽ റിജി നായർ സംവിധാനം ചെയ്​ത കള്ളനോട്ടം ആണ്​ മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്​. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്​കാരവും മലയാളത്തിനാണ്​. ജല്ലിക്കെട്ടിനായി കാമറ ചലിപ്പിച്ച ഗിരീഷ്​ ഗംഗാധരനാണ്​ പുരസ്​കാരം.​ മികച്ച ഗാനരചയിതാവ്​ പ്രഭാവർമയാണ്​, സിനിമ കോളാമ്പി. മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത്, സിനിമ ഹെലൻ (മലയാളം). ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയറും നേടിയിരുന്നു. 'ഒരു പാതിരാ സ്വപ്നം പോലെ' എന്ന മലയാള ചിത്രം മികച്ച കുടുംബമൂല്യങ്ങളുള്ള സിനിമക്കുള്ള പുരസ്കാരം നേടി.

മികച്ച സംവിധായകൻ സഞ്ചയ്​​ പുരം സിങ്​ ചൗഹാനാണ്​. സിനിമ 72 ഹൂറയ്​ൻ (ഹിന്ദി). സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം സഞ്ജയ് സൂരി എഴുതിയ 'എ ഗാന്ധിയൻ അഫയർ: ഇന്ത്യാസ്​ ക്യൂരിയസ്​ പോർട്രയൽ ഓഫ്​ ലവ്​ ഇൻ സിനിമ'ക്കാണ്​. സോഹിനി ഛത്തോപാധ്യായാണ് മികച്ച ചലച്ചിത്ര നിരൂപകൻ​. വെട്രിമാരൻ സംവിധാനം ചെയ്​ത അസുരനാണ് മികച്ച തമിഴ്​ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്​​.

തമിഴ് ​നടൻ വിജയ്​ സേതുപതിക്ക് (സൂപ്പർ ഡീലക്​സ്)​ മികച്ച സഹനടനുള്ള പുരസ്​കാരം ലഭിച്ചു. തമിഴ്​ സിനിമയായ വിശ്വാസത്തിലൂടെ ഡി. ഇമ്മൻ മികച്ച സംഗീത സംവിധായകനുള്ള പുരസ്​കാരം നേടി. മലയാളിയായ റസൂൽ പൂക്കുട്ടിക്കാണ്​ മികച്ച ശബ്​ദലേഖനത്തിനുള്ള പുരസ്​കാരം.

വിവേക്​ അഗ്​നിഹോത്രിയുടെ താഷ്​കന്‍റ്​ ഫൈൽസി​നാണ്​ മികച്ച സംഭാഷണത്തിനുള്ള പുരസ്​കാരം. ചിത്രത്തിലെ പ്രകടനത്തിന്​ അദ്ദേഹത്തിന്‍റെ ഭാര്യ പല്ലവി ജോഷി മികച്ച സഹനടിക്കുള്ള പുരസ്​കാരം നേടി. അന്തരിച്ച നടൻ സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ 'ഛിച്ചോരെ' ആണ്​ മികച്ച ഹിന്ദി ചിത്രം. കള്ള നോട്ടമാണ്​ ഏറ്റവും മികച്ച മലയാളം ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്​.

ഫീച്ചർ വിഭാഗം പുരസ്​കാരങ്ങൾ

മികച്ച പണിയ ഫിലിം: കെഞ്ചിറ

മികച്ച തമിഴ് ചിത്രം: അസുരൻ

മികച്ച ഹിന്ദി സിനിമ: ചിചോർ

മികച്ച ആക്ഷൻ സംവിധാനം: അവാനെ ശ്രീമണ്ണാരായണ (കന്നഡ)

മികച്ച നൃത്തസംവിധാനം: മഹർഷി (തെലുങ്ക്)

പ്രത്യേക ജൂറി അവാർഡ്: ഒത്ത സെരുപ്പ് വലുപ്പം 7 (തമിഴ്)

മികച്ച നിർമ്മാണ ഡിസൈൻ: ആനന്ദി ഗോപാൽ (മറാത്തി)

മികച്ച എഡിറ്റിംഗ്: ജേഴ്സി (തെലുങ്ക്) മികച്ച ഓഡിയോഗ്രഫി: ഐവ്ഡു (ഖാസി)

മികച്ച തിരക്കഥ (യഥാർഥം): ജ്യേഷ്‌തോപുത്രോ (ബംഗാളി)

മികച്ച തിരക്കഥ (അഡാപ്റ്റഡ്): ഗുംനാമി (ബംഗാളി)

മികച്ച തിരക്കഥ (ഡയലോഗുകൾ): താഷ്‌കന്‍റ ഫയൽസ്​ (ഹിന്ദി)

മികച്ച വനിതാ ഗായിക: ബാർഡോയ്ക്ക് (മറാത്തി) സവാനി രവീന്ദ്ര

മികച്ച പുരുഷ ഗായകൻ: ബി.പ്രാക് (ഹിന്ദി) കേസരി

മികച്ച ബാലതാരം: കെഡിക്ക് (തമിഴ്) നാഗാ വിശാൽ

മികച്ച സഹനടി: താഷ്‌കന്‍റ്​ ഫയൽസ്​ (ഹിന്ദി) പല്ലവി ജോഷി

മികച്ച സഹനടൻ: സൂപ്പർ ഡീലക്‌സ്​ (തമിഴ്) വിജയ് സേതുപതി

മികച്ച കുട്ടികളുടെ സിനിമ: കസ്തൂരി (ഹിന്ദി)

പരിസ്ഥിതിയെക്കുറിച്ചുള്ള മികച്ച ചിത്രം: വാട്ടർ ബരിയൽ (മോൺപ)

സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രം: ആനന്ദി ഗോപാൽ (മറാത്തി)

മികച്ച മികച്ച ജനപ്രിയ സിനിമ: മഹർഷി (തെലുങ്ക്)


നോൺ-ഫീച്ചർ ഫിലിം വിഭാഗം പുരസ്​കാരങ്ങൾ

മികച്ച വിവരണം: വൈൽഡ് കർണാടക- ഡേവിഡ് ആറ്റൻബറോ.

മികച്ച സംഗീത സംവിധാനം: ക്രാന്തി ദർശി ഗുരുജിക്ക് ബിഷാജ്യോതി - സമയത്തിന് മുന്നിൽ (ഹിന്ദി)

മികച്ച എഡിറ്റിംഗ്: ഷട്ട് അപ്പ് സോന -അർജുൻ ഗൗരിസാരിയ (ഹിന്ദി / ഇംഗ്ലീഷ്)

മികച്ച ഓഡിയോഗ്രഫി: രാധ (മ്യൂസിക്കൽ)

മികച്ച ഛായാഗ്രഹണം: സോൻസി- സവിത സിംഗ് (ഹിന്ദി)

മികച്ച സംവിധാനം: നോക്ക് നോക്ക് നോക്ക്​- സുധാൻഷു സരിയ (ഇംഗ്ലീഷ് / ബംഗാളി)

കുടുംബ മൂല്യങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രം: ഒരു പാതിര സ്വപ്‌നം പോലെ (മലയാളം)

മികച്ച ഹ്രസ്വ ചിത്രം: കസ്റ്റഡി (ഹിന്ദി / ഇംഗ്ലീഷ്)

മികച്ച ആനിമേഷൻ ഫിലിം: രാധ (മ്യൂസിക്കൽ)

മികച്ച അന്വേഷണാത്മക ചിത്രം: ജക്കൽ (മറാത്തി)

മികച്ച വിദ്യാഭ്യാസ സിനിമ: ആപ്പിൾ ആൻഡ്​ ഓറഞ്ച്​ (ഇംഗ്ലീഷ്)

സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രം: ഹോളി റൈറ്റ്സ് (ഹിന്ദി), ലഡ്‌ലി (ഹിന്ദി)

മികച്ച പരിസ്ഥിതി സിനിമ: സ്റ്റോർക്ക് സേവ്യേഴ്സ് (ഹിന്ദി)

മികച്ച പ്രമോഷണൽ ഫിലിം: ദി ഷവർ (ഹിന്ദി)

മികച്ച കലാസാംസ്കാരിക സിനിമ: ശ്രീക്ഷേത്ര-റു-സാഹിജാത (ഒഡിയ)

മികച്ച സംവിധായക അരങ്ങേറ്റം: ഖിസ (മറാത്തി) നായി -രാജ് പ്രീതം 

Tags:    
News Summary - National Film awards 2021: Kangana Ranaut, Manoj Bajpayee, Dhanush receive top honours, Rajinikanth gets Dadasaheb Phalke Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.