'ഞാൻ ഉപേക്ഷിച്ച റോളിന്​ വേണ്ടി അവൾ നിർമാതാക്കളോട്​ കെഞ്ചുമായിരുന്നു...'; തപ്​സിയെ വിടാതെ കങ്കണ

പ്രശസ്​ത ബോളിവുഡ്​ നടി തപ്​സി പന്നുവിനെതിരെ അധിക്ഷേപവുമായി വീണ്ടും കങ്കണ റണാവത്ത്​ രംഗത്ത്​. ഒരു ദേശീയ മാധ്യമത്തിന്​ തപ്​സി നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ടായിരുന്നു കങ്കണ ഇൻസ്റ്റാഗ്രാമിൽ താരത്തിനെതിരെയുള്ള പോസ്റ്റുകളുമായി എത്തിയത്​. ട്വിറ്ററിൽ കങ്കണയുടെ അഭാവം താൻ അറിയുന്നില്ലെന്നും ഒരു സഹപ്രവര്‍ത്തകയെന്നല്ലാതെ മറ്റൊരു പ്രാധാന്യവും ത​െൻറ വ്യക്തിജീവിതത്തില്‍ കങ്കണയ്ക്കില്ലെന്നുമായിരുന്നു തപ്​സി പറഞ്ഞത്​.

പിന്നാലെ കങ്കണ ഇൻസ്റ്റാഗ്രാമിൽ മറുപടിയുമായി എത്തി. ''ഒരു കാലത്ത് ഞാന്‍ വേണ്ടെന്ന് വച്ച വേഷങ്ങള്‍ക്ക് വേണ്ടി താപ്‌സി നിര്‍മാതാക്കളുടെ അടുത്ത് കെഞ്ചുമായിരുന്നു. അതേ വ്യക്​തി ഇന്ന് ഞാന്‍ അപ്രസക്തയാണെന്ന് പറയുന്നു. എ​െൻറ പേര്​ ഉപയോഗിക്കാതെ നിങ്ങളുടെ സിനിമ പ്രൊമോട്ട് ചെയ്യാന്‍ ശ്രമിച്ചുകൂടെ...''-കങ്കണ ഇൻസ്റ്റഗ്രാം സ്​റ്റോറിയിൽ കുറിച്ചു.

''ബി ഗ്രേഡ് നടിമാര്‍ എ​െൻറ പേരോ സ്‌റ്റൈലോ ഉപയോഗിച്ച് അവരുടെ അഭിമുഖങ്ങള്‍ വൈറലാക്കുന്നതിലോ സിനിമ വില്‍ക്കുന്നതിലോ എനിക്ക് യാതൊരുവിധ എതിര്‍പ്പില്ല. ഇന്‍ഡസ്ട്രിയില്‍ വളരുവാനായി അവര്‍ പല കാര്യങ്ങളും ചെയ്യും. ഇവര്‍ക്കെല്ലാം ഞാന്‍ പ്രചോദനമാണ്. ശ്രീദേവി, വഹീദ റഹ്മാന്‍ പോലുള്ളവരായിരുന്നു എനിക്ക് പ്രചോദനം. എന്നാല്‍ ഇതുവരെ ഞാൻ എ​െൻറ വളര്‍ച്ചയില്‍ അവരെ മോശമാക്കി ചിത്രീകരിച്ചിട്ടില്ല'' -മറ്റൊരു സ്​റ്റോറിയിൽ കങ്കണ കുറിച്ചു.


നേരത്തെയും തപ്​സി, സ്വര ഭാസ്​കർ എന്നിവരെ കങ്കണ ബി-ഗ്രേഡ്​ നടിമാരെന്ന്​ വിളിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട്​ തപ്​സിയോട്​ അഭിമുഖത്തിൽ ചോദ്യവുമുണ്ടായി. എന്നാൽ, തന്നെ ബി ഗ്രേഡ് നടിയെന്ന് വിളിച്ച കങ്കണ റണാവത്തിന് മറുപടി പറയാനില്ലെന്നാണ്​ താരം പറഞ്ഞത്​. അത്തരം പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല, തനിക്ക് മറ്റ് ജോലികളുണ്ടെന്നും തപ്​സി പ്രതികരിച്ചു. തന്നെ ലക്ഷ്യം വെച്ചുള്ള അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. 'എ​െൻറ സാന്നിധ്യം അത്രയധികം സ്വാധീനം ചെലുത്തുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. എന്നാല്‍ എനിക്ക് ജീവിതത്തില്‍ അതിലും വലുതും മികച്ചതുമായ മറ്റ് കാര്യങ്ങള്‍ ചെയ്യാനുണ്ട്,' തപ്‌സി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Kangana Ranaut reacts to Taapsee Pannu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.