ന്യൂഡൽഹി: രാജ്യദ്രോഹികൾക്കെതിരെ സംസാരിച്ചതിനാൽ തനിക്ക് 40 കോടി നഷ്ടമായെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. 25ഓളം ബ്രാൻഡുകളുടെ കരാറിനെ ബാധിച്ചു. പ്രതിവർഷം 30 മുതൽ 40 കോടിയുടെ വരെ നഷ്ടം തനിക്ക് ഇതുമൂലമുണ്ടാകുമെന്നും കങ്കണ പറഞ്ഞു.
ഇലോൺ മസ്കിന്റെ വാക്കുകൾ പങ്കുവെച്ചായിരുന്നു കങ്കണയുടെ ഇതുമായി ബന്ധപ്പെട്ട സമൂഹമാധ്യമത്തിലെ പോസ്റ്റ്. പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നാലും പണം നഷ്ടമായാലും തനിക്ക് പറയാനുള്ളത് പറയുമെന്നായിരുന്നു മസ്കിന്റെ പ്രസ്താവന. ഇതാണ് സ്വാതന്ത്രത്തിന്റേയും വിജയത്തിന്റെയും യഥാർഥ സ്വഭാവമെന്ന് കങ്കണ കുറിച്ചു.
ഹിന്ദുയിസത്തിന് വേണ്ടി രാഷ്ട്രീയക്കാർക്കും ദേശവിരുദ്ധർക്കുമെതിരെ സംസാരിച്ചതിനാൽ തന്റെ 25ഓളം കമ്പനികളുടെ കരാറിനെ ബാധിച്ചു. എന്നാൽ, ഞാൻ ഇപ്പോൾ സ്വതന്ത്രയാണ്. കുത്തക കമ്പനികൾ ഇന്ത്യക്കെതിരെ നടത്തുന്ന അജണ്ടകൾ ഇനിയും തുറന്നു പറയുമെന്നും കങ്കണ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.