കങ്കണ വെള്ളത്തിൽ വീണോ! നടിക്ക് എന്തു സംഭവിച്ചെന്ന് ആരാധകർ , ചിത്രം വൈറലാവുന്നു

സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് നടി കങ്കണയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങളാണ്. 'മണികർണിക'ക്ക് ശേഷം സംവിധാനം ചെയ്യുന്ന 'എമർജൻസി'യുടെ ലൊക്കേഷൻ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.നദിയിലൂടെ നടന്നു പോകുന്നതിന്റേയും ലൊക്കേഷൻ വീക്ഷിക്കുന്നതിന്റേയും ചിത്രങ്ങൾക്കൊപ്പം കാല് വഴുതി പുഴയിൽ വീഴാൻ പോകുന്നതിന്റെ ചിത്രവും പങ്കുവെച്ചിരുന്നു. 'ആവേശഭരിതരാകുമ്പോൾ ഇതാണ് സംഭവിക്കുന്നത്' എന്ന് കുറിച്ച് കൊണ്ടാണ് ഇൻസ്റ്റഗ്രാം  സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.


കങ്കണയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചതോടെ സംഭവിച്ചതിനെ കുറിച്ച് ആരാഞ്ഞ് ആരാധകർ രംഗത്ത് എത്തി. കൂടാതെ നടിയെ സിനിമയുടെ  ചിത്രീകരണത്തിനായി ആസമിലേക്ക് സ്വാഗതവും ചെയ്തിട്ടുണ്ട്.

മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന എമർജൻസിയിൽ  ഇന്ദിര ഗാന്ധിയായിട്ടാണ് കങ്കണ എത്തുന്നത്. ചിത്രത്തിലെ നടിയുടെ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിതേഷ് ഷായാണ് തിരക്കഥ ഒരുക്കുന്നത്. ജി. വി പ്രകാശാണ് സംഗീതം. 


Tags:    
News Summary - Kangana Ranaut slips in river during Emergency recce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.