അവാർഡുകൾ കൈയ്യിൽ കൊടുക്കാതിരുന്നത്​ പ്രശംസനീയമെന്ന്​ കനി കുസൃതി

സംസ്ഥാന ചലച്ചിത്ര പുരസ്​കാര ജേതാക്കൾക്ക്​ അവാർഡുകൾ മേശപ്പുറത്തുവെച്ച്​ വിതരണം ചെയ്​ത സംഭവം വിവാദമാകുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി മികച്ച നടിക്കുള്ള പുരസ്​കാരം നേടിയ കനി കുസൃതി. അങ്ങനെ ചെയ്​തതിൽ തെറ്റില്ലെന്ന്​ പറഞ്ഞ കനി, അത്​ പ്രശംസനീയമാണെന്നും അഭിപ്രായപ്പെട്ടു. സാധാരണക്കാരോട്​ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം എന്ന നിര്‍ദേശം കൊടുക്കുന്ന സര്‍ക്കാര്‍ ഇങ്ങനെ ചടങ്ങുകള്‍ നടത്തുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും അവിടെ ഒത്തുകൂടിയവര്‍ക്ക് രോഗബാധ ഉണ്ടായാല്‍ അത് തിരുത്താന്‍ പറ്റാത്ത തെറ്റാകുമെന്നും അവർ പറഞ്ഞു.

കനിയുടെ വാക്കുകൾ

മുഖ്യമന്ത്രിയടക്കം അവിടെയുണ്ടായിരുന്ന പലരും പല പ്രായത്തിലുള്ള ആളുകളായിരുന്നു. ഒാരോരുത്തരുടേയും രോഗപ്രതിരോധശേഷി പലതരത്തിലാണ്​. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍ പുരസ്‌കാരങ്ങള്‍ കൈമാറാതെ സ്വീകരിക്കൽ എന്ന രീതി അങ്ങേയറ്റം പ്രശംസനീയമാണ്. ഈ അവാര്‍ഡുകള്‍ സ്വീകരിക്കുന്നവര്‍ക്ക് അത് പ്രധാനപ്പെട്ടതാണെന്ന പോലെ തന്നെ സാധാരണക്കാര്‍ക്ക് അവരുടെ വീട്ടിലെ വിവാഹവും മറ്റു ചടങ്ങുകളും പ്രധാനപ്പെട്ടതാണ്.

അവരോടെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം എന്ന നിര്‍ദേശം കൊടുത്ത സര്‍ക്കാര്‍ ഇതുപോലുള്ള ചടങ്ങുകള്‍ നടത്തുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നത് നിരുത്തരവാദപരമാണ്. അവിടെ ഒത്തുകൂടിയവര്‍ക്ക് രോഗബാധ ഉണ്ടായാല്‍ അത് തിരുത്താന്‍ പറ്റാത്ത തെറ്റാകും. പൊതു പ്രവര്‍ത്തകരും താരങ്ങളും സമൂഹത്തില്‍ മാതൃക കാണിക്കേണ്ടവരാണ്. ഈ അവാര്‍ഡ് ദാന ചടങ്ങ് വളരെ ഉത്തരവാദിത്തത്തോടെയാണ് നടത്തിയത്. എല്ലാവരും പ്രസക്തമായി സംസാരിക്കുകയും ചടങ്ങ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനു സര്‍ക്കാരിനെ അഭിനന്ദിക്കുന്നു.
Tags:    
News Summary - kani kusruthi reaction over state film award controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.