'പി.കെ. റോസിയെ ആട്ടിപ്പായിച്ച നാടാണ്, പുരസ്‌കാരം അവർക്ക് സമർപ്പിക്കുന്നു': കനി കുസൃതി

കോഴിക്കോട്​: മലയാളത്തിലെ ആദ്യ നായിക പി.കെ റോസിയെ ആട്ടിപ്പായിച്ച നാടാണ് കേരളമെന്നും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അവര്‍ക്ക് സമര്‍പ്പിക്കുന്നതായും നടി കനി കുസൃതി. നമ്മുടെ ആദ്യത്തെ നടിയെന്ന് പറയുന്നത് ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ ദലിത് സ്ത്രീയാണ്. അവരൊരു ഉയര്‍ന്ന ജാതിയിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിന്‍റെ പേരില്‍ ഈ നാട്ടില്‍ നിന്ന് തന്നെ പറഞ്ഞുവിട്ട ഒരു ചരിത്രമാണുള്ളത്. ഇപ്പോഴും മുഖ്യധാരയിലുള്ള നായിക നിരയിലാണെങ്കിലും മുഖ്യധാര കഥാപാത്രങ്ങളാണെങ്കിലും ജാതിപരമായിട്ടുള്ള വിവേചനമുള്ളത് പോലെയാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് കനി കുസൃതി പറഞ്ഞു.

തന്‍റെ ആദ്യ മുഴുനീള മലയാള ചിത്രമാണ് പുറത്തിറങ്ങിയ ബിരിയാണിയെന്നും ചിത്രം ഇത് വരെ മുഴുവനായും കാണാന്‍ സാധിച്ചില്ലെന്നും കനി പറഞ്ഞു. നാടകമാണ് ഞാൻ കൂടുതലായും ചെയ്തിട്ടുള്ളത്​. താന്‍ ഒരു നടിയായി അറിയപ്പെടണം എന്നാണ് ആഗ്രഹിച്ചിട്ടുള്ളതെന്നും അത് സിനിമയായാലും നാടകമായാലും തനിക്ക് ഒരുപോലെയാണെന്നും കനി കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.