മറ്റൊരു വഴിയില്ലാത്തതുകൊണ്ട് സിനിമയിൽ അഭിനയിക്കേണ്ടി വന്ന ആളാണ് താനെന്ന് കന്നഡ നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാജ്. ബി ഷെട്ടി. ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ പലരേയും നോക്കിയെന്നും എന്നാൽ ഒടുവിൽ ചിത്രത്തിലെ നായകവേഷം താൻ തന്നെ ചെയ്യേണ്ടി വന്നുവെന്നും അടുത്തിടെ നൽകി അഭിമുഖത്തിൽ പറഞ്ഞു.
'ഞാൻ ആദ്യമായി സംവിധാനം ചെയ്ത ‘ഒണ്ടു മൊട്ടെയ കഥെ’ എന്ന സിനിമയുടെ സമയത്ത് നായക കഥാപാത്രത്തിനായി പലരേയും നോക്കി. നടൻ വിനയ്ഫോട്ടിനെ പരിഗണിച്ചിരുന്നു. എന്നാൽ ആ കഥാപാത്രത്തിന് യോജിച്ച ആരേയും കിട്ടിയില്ല. കഷണ്ടിയുള്ള അഭിനയിക്കാനറിയാവുന്ന, മംഗലാപുരം സ്ലാങില്‍ സംസാരിക്കാന്‍ പറ്റുന്ന ഒരാളെ ഒരുപാട് അന്വേഷിച്ചു. ഇതെല്ലാം കൂടിച്ചേരുന്ന ഒരാളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു സമയത്ത് സിനിമ നടക്കുമോ എന്നുവരെ തോന്നിപ്പോയി.
ചിത്രം നിന്നു പോകുമോ എന്ന അവസ്ഥയിലാണ് നിർമാതാവ് ആ വേഷം എന്നോട് ചെയ്യാൻ പറയുന്നത്. ആളുകൾ എന്റെ മുഖം സ്വീകരിക്കുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. പക്ഷേ ആ സിനിമയുടെ പൊളിറ്റിക്‌സ് എല്ലാവര്‍ക്കും ഇഷ്ടമായി-’ രാജ് ബി. ഷെട്ടി പറഞ്ഞു.
മമ്മൂട്ടി ചിത്രമായ ടർബോയിൽ ഒരു പ്രധാന കഥാപാത്രത്തെ നടൻ അവതരിപ്പിക്കുന്നുണ്ട്. വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മേയ് 22 ന് ചിത്രം റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.