കന്നഡ ചിത്രം 'കാന്താര' ഒ.ടി.ടിയിലേക്ക്

തിയേറ്ററുകളിൽ മികച്ച പ്രകടം നടത്തിയ കന്നഡ ചിത്രമായ 'കാന്താര'യുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. സിനിമ നവംബർ 24ന് ആമസോൺ പ്രൈമിലെത്തും. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായ ചിത്രം വലിയ രീതിയിലുളള പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. കെ.ജി.എഫ് നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് നിർമിച്ച് സെപ്റ്റംബർ 30 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും സൂപ്പർ ഹിറ്റാണ്.

2022ൽ ഇതുവരെ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് കാന്താര. കെജിഎഫ് 2, ആർആർആർ, പൊന്നിയിൻ സെൽവൻ I, വിക്രം, ബ്രഹ്‌മാസ്ത്ര, ഭൂൽ ഭുലയ്യ 2 എന്നിവയ്ക്ക് പിന്നിൽ അലക്ഷനിൽ ഏഴാമതാണ് കാന്താര.

ഐ.എം.ഡി.ബിയിൽ 10ൽ 9.4 സ്‌കോറാണ് കാന്താരക്ക്. സപ്തമി ഗൗഡയാണ് നായിക. കിഷോർ, ദീപക് റായ് പനാജി, അച്യുത് കുമാർ,പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റു താരങ്ങൾ.

Tags:    
News Summary - Kannada movie 'Kantara' to OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.