'ഹൃദയം' സ്വന്തമാക്കി കരൺ ജോഹർ; ഹിന്ദി, തമിഴ്, തെലുഗു റീമേക്ക് അവകാശം സ്വന്തം

പ്രണവ് മോഹൻലാൽ-വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം 'ഹൃദയ'ത്തിന്റെ റീമേക്ക് അവകാശം ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ സ്വന്തമാക്കി. ചിത്രത്തി​ന്റെ ഹിന്ദി, തമിഴ്, തെലുഗു പതിപ്പുകൾക്കുള്ള അവകാശമാണ് കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്ന് നേടിയത്.

ചിത്രത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ധർമ പ്രൊഡക്ഷൻസ് മേധാവി കരൺ ജോഹറിനും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് മേധാവി അപൂർവ മേത്തക്കും ഒപ്പം നിൽക്കുന്ന ചിത്രം വിശാഖ് പങ്കുവെച്ചിരുന്നു.

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സംവിധാനരംഗത്തേക്ക് മടങ്ങിയെത്തുകയാണെന്ന് കരണ്‍ നേരത്തേ അറിയിച്ചിരുന്നു. കരൺ തന്നെയാകുമോ ചിത്രം ബോളിവുഡിൽ ഒരുക്കുകയെന്ന സംശയത്തിലാണ് ആരാധകർ. കോവിഡ് വ്യാപനത്തിനിടയിലും തിയറ്ററിൽ റിലീസ് ചെയ്ത ഹൃദയം മലയാളത്തില്‍ മികച്ച വിജയം നേടിയിരുന്നു. പ്രണവ് മോഹന്‍ലാലിനൊപ്പം ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags:    
News Summary - Karan Johar acquired the remake rights of Hridayam in Hindi, Tamil and Telugu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.